കി­ടപ്പു­രോ­ഗി­കളു­ടെ­ എണ്ണം കു­റയ്ക്കു­കയാണ് സർക്കാരിൻ്റെ ലക്ഷ്യം : കെ­.കെ ശൈ­ലജ


തൃശ്ശൂർ : കിടപ്പുരോഗികളുടെ എണ്ണം കുറയ്ക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും തിരഞ്ഞെടുത്ത പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയത് അതിനാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ. വെങ്കിടങ്ങ് പഞ്ചായത്തിലെ പാടൂർ പ്രാഥമിക ആരോഗ്യകേന്ദ്രം കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയത് ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. 

ജീവിതശൈലി രോഗങ്ങൾ തടയാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുമെന്നും ആരോഗ്യ മേഖലയിൽ 4200 പുതിയ തസ്തികകൾ സൃഷ്ടിച്ചതായും മന്ത്രി പറഞ്ഞു. ജില്ലാ ആശുപത്രികളിൽ കാത്ത് ലാബുകൾ ഏർപ്പെടുത്തി ഹൃദയ ശസ്ത്രക്രിയ നടത്താനുള്ള കേന്ദ്രമാക്കുമെന്നും മന്ത്രി പറഞ്ഞു. 

മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ജനപ്രതിനിധികളായ ലതി വേണുഗോപാൽ, രതി എം.ശങ്കർ, ജെന്നി ജോസഫ്, കെ.വി മനോഹരൻ, അഷറഫ് തങ്ങൾ, ജില്ലാ മെഡിക്കൽ ഓഫിസർ കെ.സുഹിത, ഡി.പി.എം ഡോ.സതീശൻ,മെഡിക്കൽ ഓഫിസർ അഞ്ജലി വിജയൻ, പഞ്ചായത്ത് സെക്രട്ടറി എസ്.ബാലാനന്ദൻ, രാഷ്ട്രീയ കക്ഷി നേതാക്കളായ പി.എ രമേശൻ, ബെന്നി ആന്റണി, അസ്ഗർ അലി തങ്ങൾ, എ.ടി മജീദ് എന്നിവർ പ്രസംഗിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed