അഡ്വ. നിവേദിത സുബ്രഹ്മണ്യൻ ദേശീയ വനിതാ കമ്മീഷൻ അംഗം: കേന്ദ്രസർക്കാർ ഉത്തരവിറക്കി
ഷീബ വിജയൻ
ബിജെപി നേതാവും മഹിളാ മോർച്ച മുൻ സംസ്ഥാന അധ്യക്ഷയുമായ അഡ്വ. നിവേദിത സുബ്രഹ്മണ്യനെ ദേശീയ വനിതാ കമ്മീഷൻ അംഗമായി നിയമിച്ചു. ഇതു സംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറത്തിറക്കി. മൂന്ന് വർഷത്തേക്കാണ് നിയമനം. ഗുരുവായൂർ സ്വദേശിയായ നിവേദിത ബിജെപി തൃശൂർ നോർത്ത് ജില്ലാ പ്രസിഡന്റാണ്. 2016ൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്. 2021 ലെ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകിയെങ്കിലും നാമനിർദേശ പത്രിക തള്ളിപ്പോയിരുന്നു. 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ നിന്നും മത്സരിച്ചിരുന്നു. ഉത്തർപ്രദേശിൽ നിന്നുള്ള അർച്ചന മിശ്രയേയും നിവേദിതയ്‌ക്കൊപ്പം കേന്ദ്ര വനിതാ കമ്മീഷൻ അംഗമായി നിയമിച്ചിട്ടുണ്ട്. വിജയ കിഷോർ രഹാത്കർ ആണ് നിലവിലെ ദേശീയ വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ.
dsdsadsdsadas

