നമിത പ്രമോദിന്റെ സാരി ബ്രാൻഡിന് മോഡലായി മീനാക്ഷി ദിലീപ്; പട്ടുസാരിയിൽ തനി മഞ്ജു വാര്യർ എന്ന് ആരാധകർ
ഷീബ വിജയൻ
പച്ചനിറത്തിലുള്ള പട്ടുസാരിയണിഞ്ഞ മീനാക്ഷി ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. നടി നമിത പ്രമോദിന്റെ സാരി ബ്രാൻഡായ 'നമ്മ ദേസി'ക്ക് വേണ്ടിയുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളാണിവ. മീനാക്ഷിയും നമിതയും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.
പ്രശസ്ത മലയാളി താരങ്ങളായ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷി ഇപ്പോൾ ഡോക്ടറായി ജോലിചെയ്യുകയാണ്. ഇതിനു മുമ്പും നമിതയുടെ ബ്രാൻഡിനായി മീനാക്ഷി മോഡലായിട്ടുണ്ട്. താരപുത്രി പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരംകൊണ്ടാണ് വൈറലായത്. അമ്മയുടെ തനി പകർപ്പാണ് മകൾ എന്നായിരുന്നു ചില ആരാധകർ കമന്റ് ചെയ്തത്. എന്നാൽ മറ്റുചിലർ മായാമോഹിനിയിലെ ദിലീപിന്റെ ഛായയാണ് മീനാക്ഷിക്കെന്നാണ് അഭിപ്രായപ്പെട്ടത്.
‘ഓരോ ഞൊറിയഴകിലും കാലാതീതം’ എന്ന അടിക്കുറിപ്പോടെയാണ് മീനാക്ഷി ചിത്രങ്ങൾ പങ്കുവെച്ചത്. കാവ്യാ മാധവന്റെ സാരി ബ്രാൻഡ് ആയ ലക്ഷ്യക്ക് വേണ്ടിയും മീനാക്ഷി മുമ്പ് മോഡലിങ് ചെയ്തിരുന്നു. സോഷ്യൽ മീഡിയയിൽ വളരെ സജീവമല്ലാത്തയാളാണെങ്കിലും താരപുത്രിയെ സംബന്ധിച്ച ഏതു വാർത്തയും ഏറെ താത്പര്യത്തോടെയാണ് ജനങ്ങൾ നോക്കി കാണുന്നത്.
#MeenakshiDileep #NamithaPramod #NammaDesi #FashionViral
cxcxxczxcz

