സൗ­ദി­യി­ലെ­ ദമാം ഇന്ത്യൻ സ്‌കൂ­ളി­ലെ­ ഫീസ് വർദ്‍­ധനവ് : പ്രതി­ഷേ­ധവു­മാ­യി­ രക്ഷി­താ­ക്കൾ‍


ദമാം : സൗദിയിലെ ദമാം ഇന്ത്യൻ സ്‌കൂളിലെ ഫീസ് വർദ്‍ധനവിനെതിരെ‍‍ പ്രതിഷേധവുമായി രക്ഷിതാക്കൾ രംഗത്ത്‍. അജീർ‍ പദ്ധതി മുഖേനയുള്ള ലെവി, മൂല്യവർ‍ദ്ധിത നികുതി എന്നിവ രാജ്യത്ത് നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂൾ‍ ഫീസ് വർ‍ദ്ധനവെന്നാണ് സ്കൂൾ‍ പ്രിൻസിപ്പൽ‍ നൽകിയ വിശദീകരണം. എന്നാൽ  ഇതി ഇരുട്ടടിയാണെന്നും രാജ്യത്ത് നിലവിൽ‍ പ്രവാസികളായ രക്ഷിതാക്കൾ‍ അഭീമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ മുഖവിലക്കെടുക്കാതെയുള്ള ഏകപക്ഷിയ തീരുമാനമായേ ഫീസ് വർദ്‍ധന കാണാൻ കഴിയുവെന്നും സ്‌കൂൾ‍ പാരന്റ്‌സ് അസോസിയേഷൻ കുറ്റപ്പെടുത്തി. പുതിയ അദ്ധ്യയന വർ‍ഷം മുതൽ‍ നടപ്പിലാകുന്ന പുതുക്കിയ ഫീസ് നിരക്കിൽ‍ നിലവിലെ ട്യൂഷൻ ഫീസിന്റെ 20 മുതൽ‍ 30 ശതമാനം വരെയുള്ള വർ‍ദ്ധനവിനാണ് സാധ്യതയെന്നാണറിയുന്നത്. 

മാർ‍ച്ച് മുതൽ‍ നടപ്പിലാകുന്ന അജീർ‍ ലെവി ഉത്തരവ് വന്ന ഉടനെ ചേർന്ന ദമാം ഇന്ത്യൻ സ്‌കൂൾ‍ മാനേജിംഗ് കമ്മിറ്റി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ‍ കഴിഞ്ഞ ദിവസം ചേർ‍ന്ന എംബസി ഹയർ‍ ബോർ‍ഡ് യോഗത്തിൽ‍ സമർ‍പ്പിച്ചെങ്കിലും രാജ്യത്തെ മുഴുവൻ എംബസി സ്‌കൂളുകൾ‍ക്കും ഉണ്ടാകാവുന്ന സാന്പത്തിക ബാധ്യത പഠിക്കാൻ നാലംഗ കമ്മിറ്റിയെ നിയോഗിക്കുകയാണുണ്ടായത്. ഈ കമ്മിറ്റി സമർ‍പ്പിക്കുന്ന റിപ്പോർ‍ട്ടിന്റെ അടിസ്ഥാനത്തിൽ‍ ഏകീകൃത ഫീസ് ഘടനയാകും നടപ്പിൽ‍ വരിക. നിലവിൽ‍ 17000ത്തോളം വിദ്യാർ‍ത്ഥികൾ‍ പഠിക്കുന്ന ദമാം ഇന്ത്യൻ സ്‌കൂളിൽ‍ 800ഓളം അദ്ധ്യാപകരാണ് ജോലി ചെയ്യുന്നത്. ഇവരിൽ‍ 700 ഓളം അദ്ധ്യാപകർ‍ ആശ്രിത വിസയിലെത്തി അജീർ‍ പദ്ധതി മുഖേന രജിസ്റ്റർ‍ ചെയ്തവരാണ്. മേഖലയിലെ പ്രൈവറ്റ് സ്‌കൂളുകളെ അപേക്ഷിച്ച് സാധരണക്കാരായ പ്രവാസികളുടെ കുട്ടികൾ‍ക്ക് കുറഞ്ഞ ഫീസിൽ‍ പഠിക്കാവുന്ന സ്‌കൂൾ‍ എന്ന ആശ്വാസമാണ്  ഫീസ് ഘടന നടപ്പിലാവുന്നതോടെ ഇല്ലാതാകുക.

You might also like

  • Lulu Exchange
  • Straight Forward

Most Viewed