തൃശൂർ മെഡിക്കൽ കോളജിൽ കൂരിരുട്ട്: അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെ മാറ്റിവെച്ചു
ഷീബ വിജയൻ
തൃശൂർ മെഡിക്കൽ കോളജിൽ രാവിലെ മുതൽ വൈദുതി തടസ്സപ്പെട്ടത് വലിയ പ്രതിസന്ധിക്കിടയാക്കി. ആശുപത്രിക്കുള്ളിലെ വയറിങ് തകരാറാണ് ഇതിന് കാരണം. രാവിലെ ഏഴര മുതലാണ് മെഡിക്കൽ കോളജിൽ വൈദ്യുതി പൂർണമായും തകരാറിലായത്. കെഎസ്ഇബിയിൽ നിന്നും വൈദ്യുതി ലഭിക്കുന്നുണ്ടെങ്കിലും ആശുപത്രിക്ക് അകത്തെ തകരാർ മൂലം വൈദ്യുതി വിച്ഛേദിക്കപ്പെടുകയായിരുന്നു. വൈദ്യുതി തടസ്സപ്പെട്ടതോടെ അടിയന്തര ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മാറ്റിവെക്കേണ്ടി വന്നു.
ഒപി സർവീസുകൾ, കേൾവി പരിശോധന അടക്കമുള്ളവ തടസ്സപ്പെട്ടു. സ്വിച്ചിന്റെ തകരാറാണ് പവർ ഫെയിലിയറിന് കാരണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ജെ ലിജോ വിശദീകരിച്ചു. ചില്ലർ പ്ലാന്റ്, കാത്ത് ലാബ് എന്നിവിടങ്ങളിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. എച്ച്ഒഡിമാരുമായി സംസാരിച്ച് അടിയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകൾ ഒഴിവാക്കിയതാണെന്നും സൂപ്രണ്ട് അറിയിച്ചു.
asadsdsa

