ഗുരുവായൂർ ക്ഷേത്ര ദർശനം: വെർച്വൽ ക്യൂ ബുക്കിങ് ഇന്നു മുതൽ ആരംഭിക്കുന്നു


ഷീബ വിജയൻ

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനുള്ള ഒക്ടോബർ മാസത്തെ വെർച്വൽ ക്യൂ ബുക്കിങ് ഇന്നു മുതൽ നടത്താം. ബുക്കിങ് ഇന്ന് രാവിലെ 10 മണി മുതൽ ആരംഭിക്കുമെന്ന് ദേവസ്വം അധികൃതർ അറിയിച്ചു. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ദിവസം 2400 പേർക്കാണ് വെർച്വൽ ക്യൂ സൗജന്യമായി ബുക്ക് ചെയ്യാൻ അവസരമുള്ളത്.

റ്റപ്രാവശ്യം ബുക്ക് ചെയ്യുമ്പോൾ പരമാവധി 6 പേരുടെ വിവരങ്ങൾ ചേർക്കാം. ഒരു സ്ലോട്ടിൽ 300 പേർ വീതം എട്ടു സ്ലോട്ടുകളിൽ ഭക്തരെ പ്രവേശിപ്പിക്കും. രാവിലെ 7 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ ആറു സ്ലോട്ടുകളും, വൈകീട്ട് 4 നും 5 നും രണ്ടു സ്ലോട്ടുകളുമാണുള്ളത്. വെർച്വൽ ക്യൂ ഉള്ള ദിവസങ്ങളിൽ സാധാരണ ക്യൂ നിന്നുള്ള ദർശനവും മുതിർന്ന പൗരന്മാർക്കുള്ള പ്രത്യേക ദർശനവും നെയ് വിളക്ക് ബുക്ക് ചെയ്തുള്ള ദർശനവും ഉണ്ടാകും. ഗുരുവായൂർ ദേവസ്വത്തിന്റെ guruvayurdevaswom.in എന്ന വെബ്‌സൈറ്റിലാണ് ബുക്ക് ചെയ്യേണ്ടത്. വെബ്സൈറ്റിലെ 'ഫ്രീ ദർശൻ' വിഭാഗത്തിലൂടെ ഓൺലൈൻ ബുക്കിങ് സൗകര്യം ലഭ്യമാണ്.

article-image

dsdasdsaadsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed