ഒമാനിലെ ആദ്യ ഇലക്ട്രോണിക് ചാർജിംഗ് േസ്റ്റഷൻ സൊഹാറിൽ
മസ്‌ക്കറ്റ് : ഒമാനിലെ പ്രഥമ ഇലക്ട്രിക് ചാർജിംഗ് േസ്റ്റഷൻ സൊഹാറിൽ പ്രവർത്തനം ആരംഭിച്ചു. സൊഹാർ ക്രൗൺ പ്ലാസയിലാണ് േസ്റ്റഷൻ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് വാഹനങ്ങൾക്ക് കൂടുതൽ പ്രചാരം നൽകുന്നതിന്റെ ഭാഗമായി യു.എ.ഇയിൽ നിന്ന് ആരംഭിച്ച ഇലക്ട്രിക് വെഹിക്കിൾ റോഡ് ട്രിപ്പിന് ചടങ്ങിൽ സ്വീകരണം നൽകി. 18ന് അബുദാബിയിൽ നിന്ന് ആരംഭിച്ച ട്രിപ്പ് 26 വരെ ഒമാനിലെ വിവിധ ഇടങ്ങളിൽ സന്ദർശനം നടത്തും. അബുദാബിയിൽ നടക്കുന്ന ലോക ഊർജ ഉച്ചകോടിയുടെ പ്രചാരണം കൂടി ലക്ഷ്യമാക്കിയാണ് റോഡ് ട്രിപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.
ഒമാനിലെ മൂന്ന് ഹോട്ടലുകളിലായാണ് ഇലക്ട്രോണിക് ചാർജിംഗ് േസ്റ്റഷൻ ഒരുക്കിയിരിക്കുന്നത്. മസ്‌ക്കറ്റ് ക്രൗൺ പ്ലാസ, മസ്‌ക്കറ്റ് ഇന്റർ കോണ്ടിനെന്റൽ ഹോട്ടൽ എന്നിവിടങ്ങളിലും ചാർജിംഗ് േസ്റ്റഷനുകൾ തുറക്കുമെന്നാണ് റിപ്പോർട്ട്.

