സ്കൂൾ പരിസരത്ത് ഫോട്ടോ എടുത്താൽ വൻ പിഴ: യുഎഇയിൽ മുന്നറിയിപ്പ്


ഷീബ വിജയൻ

യുഎഇയിൽ സ്കൂൾ പരിസരത്ത് ഫോട്ടോയും വിഡിയോയും എടുക്കുന്നതിൽ മാതാപിതാക്കൾക്ക് കർശന വിലക്ക്. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും മുൻനിർത്തി ദുബായിലെയും ഷാർജയിലെയും പ്രമുഖ സ്കൂളുകളാണ് മാതാപിതാക്കൾക്കും സന്ദർശകർക്കും പുതിയ മാർഗനിർദ്ദേശം നൽകി സർക്കുലർ അയച്ചിരിക്കുന്നത്. സ്കൂൾ ക്യാംപസിനുള്ളിൽ വെച്ച് വിദ്യാർഥികളുടെ ഫോട്ടോയോ വിഡിയോയോ എടുക്കരുതെന്നും, അനുവാദമില്ലാതെ മറ്റ് കുട്ടികൾ ഉൾപ്പെടുന്ന ചിത്രങ്ങൾ വാട്സാപ്പ് ഗ്രൂപ്പുകളിലോ സോഷ്യൽ മീഡിയയിലോ മറ്റ് ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലോ പങ്കുവെക്കരുതെന്നുമാണ് മാതാപിതാക്കൾക്കും സന്ദർശകർക്കും സ്കൂളുകൾ നിർദ്ദേശം നൽകിയത്. യുഎഇയിലെ സ്വകാര്യത സംരക്ഷണ നിയമങ്ങൾക്കും അടുത്തിടെ പുറത്തിറക്കിയ നിർദ്ദേശങ്ങൾക്കും വിധേയമായാണ് ഈ നടപടി.

ക്ലാസ് മുറികൾ, കൊറിഡോറുകൾ, കളിസ്ഥലങ്ങൾ, അസംബ്ലി, കുട്ടികളെ സ്കൂളിൽ ഇറക്കുന്നതും തിരികെ കൊണ്ടുപോകുന്നതുമായ സ്ഥലങ്ങൾ തുടങ്ങിയവിടങ്ങളിലെല്ലാം ഈ വിലക്ക് ബാധകമാണ്. മറ്റു കുട്ടികളുടെയോ അധ്യാപകരുടെയോ ജീവനക്കാരുടെയോ ചിത്രങ്ങൾ അനുമതിയില്ലാതെ പകർത്തുമ്പോഴുണ്ടാകുന്ന സ്വകാര്യതാ ലംഘനം തടയുകയാണ് സ്കൂൾ അധികൃതരുടെ ലക്ഷ്യം. സ്കൂൾ പരിസരത്ത് കുട്ടികളുടെ അനുവാദമില്ലാതെ ഫോട്ടോയോ വിഡിയോയോ എടുക്കുന്ന മാതാപിതാക്കൾക്ക് യുഎഇ സ്വകാര്യതാ നിയമങ്ങൾ പ്രകാരം 500,000 ദിർഹം വരെ പിഴ ലഭിച്ചേക്കാം. അധികൃതർക്ക് പരാതി നൽകുകയും നടപടി കുറ്റകരമാണെന്ന് കണ്ടെത്തുകയും ചെയ്താൽ മാത്രമാണ് ഈ നടപടി നേരിടേണ്ടി വരിക. യുഎഇ സൈബർ കുറ്റകൃത്യ നിയമത്തിലെ ആർട്ടിക്കിൾ 44 പ്രകാരം, ഒരു കുട്ടിയുടെ സ്വകാര്യത ലംഘിക്കുന്ന രീതിയിൽ ചിത്രം പകർത്തുയോ പങ്കുവെക്കുകയോ ചെയ്താൽ മാതാപിതാക്കൾക്കോ സന്ദർശകർക്കോ കുറഞ്ഞത് ആറ് മാസം തടവോ, 150,000 മുതൽ 500,000 ദിർഹം വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ലഭിക്കാമെന്നും നിയമവിദഗ്ധർ പറയുന്നു.

article-image

adscadsasdads

You might also like

  • Lulu Exchange
  • Straight Forward

Most Viewed