കോടിയേരി ബാലകൃഷ്ണൻ അനുസ്മരണം സംഘടിപ്പിച്ച് ബഹ്‌റൈൻ പ്രതിഭ


പ്രദീപ് പുറവങ്കര

മനാമ: സി.പി.ഐ (എം) മുൻ സംസ്ഥാന സെക്രട്ടറിയും മുതിർന്ന രാഷ്ട്രീയ നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ നാലാം ചരമവാർഷികത്തോടനുബന്ധിച്ച് ബഹ്‌‌റൈൻ പ്രതിഭയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു. മനാമ പ്രതിഭ സെന്ററിൽ നടന്ന ചടങ്ങിൽ പ്രവാസി സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്തു.

പ്രതിഭ മെമ്പർഷിപ്പ് സെക്രട്ടറി അനിൽ കെ.പി അനുസ്മരണ പ്രഭാഷണം നടത്തി. കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സൗമ്യതയും ഉറച്ച സംഘടനാ നിലപാടുകളും ഒരുപോലെ സമ്മേളിച്ച പ്രഗത്ഭനായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം അനുസ്മരിച്ചു. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയെയും നയിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് പ്രസംഗകർ ചൂണ്ടിക്കാട്ടി.

പ്രതിഭ പ്രസിഡന്റ് മഹേഷ് കെ.വി അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി സുലേഷ് വി.കെ സ്വാഗതം ആശംസിച്ചു. രക്ഷാധികാരി സമിതി അംഗം എൻ.വി. ലിവിൻ കുമാർ സമകാലീന രാഷ്ട്രീയ വിഷയങ്ങൾ വിശദീകരിച്ചു. പ്രതിഭ മുഖ്യ രക്ഷാധികാരി അഡ്വ. ബിനു മണ്ണിൽ, വനിതാ വേദി സെക്രട്ടറി സരിത മേലത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിന് മുന്നോടിയായി പ്രതിഭാ സ്വരലയയിലെ ഗായകർ അവതരിപ്പിച്ച വിപ്ലവ ഗാനാലാപനവും ഉണ്ടായിരുന്നു.

article-image

adsdsadas

You might also like

  • Lulu Exchange
  • Straight Forward

Most Viewed