കളമശേരി കൂട്ടബലാത്സംഗം: ഐസ്‌ക്രീമില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി, യുവതി നേരിട്ടത് ക്രൂര പീഡനം


ഷീബ വിജയൻ   

കളമശേരിയിൽ കൂട്ടബലാത്സംഗത്തിന് ഇരയായ യുവതി ആരെയും തിരിച്ചറിയാകാനാവാത്ത നിലയിൽ ഗുരുതരാവസ്ഥയിലെന്ന് ഭർത്താവ്. പ്രതികൾ ഐസ്ക്രീമിൽ മയക്കുമരുന്ന് ചേർത്ത് നൽകുകയായിരുന്നു. ആത്മഹത്യാശ്രമം നടത്തിയാണ് യുവതി രക്ഷപ്പെട്ടതെന്നും കേസിൽ നാലിൽ കൂടുതൽ പ്രതികളുണ്ടെന്നും ഭർത്താവ് മാധ്യമങ്ങളോട് വ്യക്തമാക്കി. 'അവള് അവിടെ നിന്നും രക്ഷപ്പെട്ട് വന്നതാ. ബിയർ കുപ്പി തല്ലിപ്പൊട്ടിച്ചാണ് ആ റൂമിൽ നിന്നും അവൾ ഇറങ്ങുന്നത്. വൈകിട്ട് വേറെയും ആളുകൾ വന്നു. ഞാൻ മരിച്ചാൽ നിങ്ങൾ അകത്തു പോകും, ഞാൻ ചാകുവാ എന്ന് പറഞ്ഞ് ബിയർ കുപ്പി കയ്യിൽ എടുത്ത് പിടിച്ചപ്പോഴാണ് അവര് ഫോൺ ഒക്കെ കൊടുത്തത്. യുവതിയും ഭാര്യയെ ഉപയോഗിച്ചു. മാനേജർ ആയിരുന്നു വരാൻ പറഞ്ഞ് വിളിച്ചത്. മറ്റൊരു സ്ത്രീ ഉള്ളതു കൊണ്ടാണ് അവിടെ പോയത്. പുറത്ത് പറയാൻ പറ്റാത്ത അവസ്ഥയിലാണ് ഭാര്യയുള്ളത്. എന്നെപ്പോലും തിരിച്ചറിയുന്നില്ല. എന്നെ കാണണ്ട, പോവാനാണ് പറയുന്നത്. നിങ്ങൾ ആരാ എന്നൊക്കെയാണ് ചോദിക്കുന്നത്' - ഭർത്താവ് പറഞ്ഞു.

അതേസമയം, കേസിൽ രണ്ടു പേരാണ് ഇതുവരെ അറസ്റ്റിലായിട്ടുള്ളത്. ആലപ്പുഴ കാർത്തികപ്പള്ളി എസ്ആർ നിവാസിൽ ഇരിക്കാവ് ശ്രീരാജ് (30), തൃക്കാക്കര നോർത്ത് തേവക്കൽ കുതിരപ്പറമ്പിൽ വീട്ടിൽ ജിത്ത് മാർട്ടിൻ (27) എന്നിവരെയാണ് കളമശേരി പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാവിലെ യുവതിയെ ഇൻ്റർവ്യൂ ചെയ്ത ശേഷം വൈകുന്നേരം ജോലിക്ക് എടുത്തെന്നു പറഞ്ഞ് ഇടപ്പള്ളിയിലെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. പ്രതികൾ അയച്ച ടാക്സിയിലാണ് യുവതി ലോഡ്ജിൽ എത്തിയത്. യുവതിക്ക് ബിയറും ലഹരിമരുന്നും നിർബന്ധിച്ച് നൽകി ബോധം കെടുത്തി. വെള്ളിയാഴ്ച രാത്രിയിലും ശനിയാഴ്ചയും ഇവർ യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കി. ശനിയാഴ്ച വൈകിട്ട് ബോധം വന്നപ്പോഴാണ് യുവതി ഇവിടെ നിന്ന് രക്ഷപ്പെട്ടത്. ടാക്സി ഡ്രൈവറായ ഭർത്താവ് യാത്രയിലായിരുന്നതിനാൽ യുവതി വീട്ടിൽ തിരികെ എത്താതിരുന്നത് അറിഞ്ഞില്ലെന്നും പൊലിസ് പറഞ്ഞു. പിടിയിലായ പ്രതികളുടെ ഉടമസ്ഥതയിലുള്ളതാണ് സ്പാ. എറണാകുളം കേന്ദ്രീകരിച്ച് സ്പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചു നൽകുന്ന വൻ സംഘത്തിലെ കണ്ണികളാണ് പിടിയിലായത്. കേസിൽ പിടിയിലായ ശ്രീരാജ് നടത്തിയിരുന്ന ഇടപ്പള്ളിയിലെ ഡിലൈറ്റ് ആയുർവേദിക് വെൽനെസ് സ്പാ പൊലിസ് അടച്ചുപൂട്ടി. തിങ്കളാഴ്ച ഇവിടെ പരിശോധന നടത്തിയ പൊലിസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെയുള്ളവ ശേഖരിച്ചു. രണ്ടു വർഷമായി ലൈസൻസ് പുതുക്കാതെയാണ് പുക്കാട്ടുപടി റോഡ് ക്ലബ് ജംഗ്ഷനിൽ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. നിധിൻ രാജ് എന്നയാളുടെ പേരിലുള്ള സ്ഥാപനം ശ്രീരാജാണ് നടത്തിയിരുന്നത്.

article-image

dfsfddfsdfsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed