ബഹ്‌റൈനിൽ ഭീകരപ്രവർത്തനം; പ്രതികളുടെ ജീവപര്യന്തം തടവുശിക്ഷ ശരിവെച്ച് കാസേഷൻ കോടതി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈന്റെ സുരക്ഷയ്ക്കും താൽപ്പര്യങ്ങൾക്കും വിരുദ്ധമായി ഭീകരസംഘടന രൂപീകരിക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്ത കേസിൽ കുറ്റക്കാരായ പ്രതികൾ സമർപ്പിച്ച അപ്പീലുകൾ രാജ്യത്തെ പരമോന്നത കോടതിയായ കാസേഷൻ കോടതി തള്ളി. പ്രതികൾക്ക് വിചാരണ കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ ഇതോടെ അന്തിമമായതായി ടെററിസം ക്രൈംസ് പ്രോസിക്യൂട്ടർ സ്ഥിരീകരിച്ചു.

രാജ്യത്തെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ബോംബ് സ്ഫോടനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും അത് നടപ്പിലാക്കുകയും ചെയ്തതിനെക്കുറിച്ച് പബ്ലിക് പ്രോസിക്യൂഷന് ലഭിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ആളപായത്തിനും ഗുരുതര പരിക്കുകൾക്കും കാരണമായ ഈ ഭീകരാക്രമണങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച സംഘത്തെയും, ബോംബുകൾ നിർമ്മിച്ചവരെയും തീവ്രമായ അന്വേഷണത്തിലൂടെ സുരക്ഷാസേന തിരിച്ചറിഞ്ഞു.

തുടർന്ന് കേസ് ഹൈ ക്രിമിനൽ കോടതിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിഭാഗത്തിന് അർഹമായ എല്ലാ നിയമപരമായ അവകാശങ്ങളും പ്രതിരോധ മാർഗ്ഗങ്ങളും ഉറപ്പാക്കി നടത്തിയ ദീർഘമായ വിചാരണയ്ക്ക് ശേഷമാണ് പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതും, ആക്രമണത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവിട്ടതെന്നും പ്രൊസിക്യൂട്ടർ കോടതിയിൽ വ്യക്തമാക്കി.

ഈ വിധിക്കെതിരെ പ്രതികൾ നൽകിയ ഹർജി മുൻപ് സുപ്രീം ക്രിമിനൽ അപ്പീൽ കോടതിയും തള്ളിയിരുന്നു. ഇതിനെ തുടർന്നാണ് പ്രതികൾ കാസേഷൻ കോടതിയെ സമീപിച്ചത്. കാസേഷൻ കോടതിയും അപ്പീൽ തള്ളിയതോടെ ജീവപര്യന്തം ശിക്ഷ പ്രാബല്യത്തിലായി. ഭരണഘടനയും നിയമങ്ങളും അനുശാസിക്കുന്ന എല്ലാ അവകാശങ്ങളും നൽകിയാണ് കേസിന്റെ നടപടികൾ പൂർത്തിയാക്കിയതെന്ന് ടെററിസം ക്രൈംസ് പ്രോസിക്യൂട്ടർ വ്യക്തമാക്കി.

#Bahrain #BahrainCourts #BahrainNews #4PMNews

article-image

ംെംമെമംെ്ോ്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed