കാൻസർ രോഗികൾക്കായി വീണ്ടും മുടി ദാനം ചെയ്ത് ജ്യോതി കുമാർ മേനോൻ; മാതൃകയായി പാക്റ്റ് ചീഫ് കോർഡിനേറ്റർ
പ്രദീപ് പുറവങ്കര
മനാമ: കാൻസർ രോഗികൾക്ക് ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്ന സാമൂഹിക സേവനത്തിന്റെ ഭാഗമായി പാക്റ്റ് (PAACT) ചീഫ് കോർഡിനേറ്റർ ജ്യോതി കുമാർ മേനോൻ വീണ്ടും മുടി ദാനം ചെയ്തു. ഒക്ടോബർ അന്താരാഷ്ട്ര കാൻസർ അവബോധ മാസാചരണത്തിന്റെ ഭാഗമായി നടത്തിയ ഈ നിസ്വാർത്ഥ സേവനത്തിൽ, അദ്ദേഹം തനിക്കുള്ള മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് കൈമാറി. കീമോതെറാപ്പി ചികിത്സയിലൂടെ മുടി നഷ്ടപ്പെടുന്ന രോഗികൾക്ക് വിഗ്ഗുകൾ നിർമ്മിച്ചു നൽകുന്നതിനാണ് ബഹ്‌റൈൻ കാൻസർ സൊസൈറ്റി ഇത് ഉപയോഗിക്കുന്നത്.
സമൂഹത്തിന് വലിയ പ്രചോദനമാകുന്ന അദ്ദേഹത്തിന്റെ മാതൃകാപരമായ പ്രതിബദ്ധതയെയും സേവനത്തെയും പാക്റ്റ് (PAACT) കുടുംബം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്തു. കാൻസർ അവബോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും രോഗികൾക്ക് പ്രതീക്ഷ പകരാനും കൂടുതൽ പേർ മുന്നോട്ടുവരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. ബഹ്‌റൈൻ കാൻസർ സൊസൈറ്റിയുമായി ബന്ധപ്പെടാൻ താത്പര്യമുള്ളവർ 17 233 080 എന്നീ നമ്പറിലാണ് വിളിക്കേണ്ടത്.
#CancerAwareness #HairDonation #BahrainCancerSociety #PAACTBahrain #BahrainNews #4PMNews
xxzxzxz

