സൗദിയിൽ ഡെലിവറിക്കായി ഡ്രൈവറില്ലാ വാഹനങ്ങൾ നിരത്തിലിറങ്ങി


പ്രദീപ് പുറവങ്കര

സൗദി അറേബ്യയിൽ ഡെലിവറി സർവീസിന് ഡ്രൈവറില്ലാ വാഹനങ്ങൾ. സെൽഫ് ഡ്രൈവിങ് റോബോട്ടുകളെ ഉപയോഗിച്ചുള്ള 'ലാസ്റ്റ് മൈൽ' ഡെലിവറി സർവീസിന് റിയാദിൽ തുടക്കമായി. ഡെലിവറി ചെലവ് 85 ശതമാനം വരെ കുറയ്ക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. രാജ്യത്തെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി ഓട്ടോണമസ് ഡെലിവറി പദ്ധതിക്ക് തുടക്കമിട്ടത്.

റിയാദിലെ അൽ ഫലാഹ് മേഖലയിലാണ് ആദ്യ ഘട്ടത്തിൽ ഡ്രൈവറില്ലാ ഡെലിവറി വാഹനങ്ങൾ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ ഓർഡർ നൽകിയ സാധനങ്ങൾ ഓട്ടോമാറ്റിക് വാഹനത്തിൽ കയറ്റി, സ്വീകർത്താവിൻ്റെ സ്ഥലം മനസിലാക്കി സാധനങ്ങൾ എത്തിച്ചുനൽകും. 'ലെവൽ 4' ഓട്ടോണമസ് ഡ്രൈവിങ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഈ വാഹനങ്ങൾക്ക് 360-ഡിഗ്രി സെൻസർ കവറേജ് സംവിധാനമുണ്ട്. ഒരു വിദൂരത്ത് നിന്ന് തത്സമയം ഇവയെ നിരീക്ഷിക്കാം. കൂടാതെ അടിയന്തര സാഹചര്യങ്ങളിൽ ഇനാക്ടീവ് ആകാനും ഈ വാഹനങ്ങൾക്ക് കഴിയും. പൂർണമായും ഇലക്ട്രിക് വാഹനങ്ങളാണെന്നതിനാൽ കാർബൺ പുറന്തള്ളൽ ഒഴിവാക്കാനും ശബ്ദമലിനീകരണം കുറയ്ക്കാനും ഇതിന് കഴിയും. സൗദി അറേബ്യയുടെ ഗതാഗത, ലോജിസ്റ്റിക്സ് മേഖലകളിൽ ആധുനിക സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ നടപ്പിലാക്കുന്നതിനുമുള്ള ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പൈലറ്റ് പദ്ധതി. പൈലറ്റ് പദ്ധതിയിൽ എത്ര വാഹനങ്ങൾ ഉൾപ്പെടുന്നു എന്നോ, അൽ-ഫലാഹിന് പുറത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനുള്ള സമയക്രമമോ അധികൃതർ വ്യക്തമാക്കിയിട്ടില്ല. പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി സംഘടിപ്പിച്ച ട്രാൻസ്പോർട്ട് ഹാക്കത്തോണിൽ ഉയർന്നുവന്ന ആശയമാണ് ഇപ്പോൾ പ്രായോഗികമായിരിക്കുന്നത്.

article-image

assadadsadsas

You might also like

  • Lulu Exchange
  • Straight Forward

Most Viewed