ബഹ്റൈൻ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജയന്തി ആഘോഷിച്ചു
പ്രദീപ് പുറവങ്കര
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറത്തിന്റെ (MGCF) നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം കെ.സി.എ (KCA) ഹാളിൽ സംഘടിപ്പിച്ചു. സത്യം, അഹിംസ, സമാധാനം, സഹിഷ്ണുത എന്നീ ഗാന്ധിയൻ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചായിരുന്നു ചടങ്ങ്.
എം.ജി.സി.എഫ് പ്രസിഡന്റ് ബാബു കുഞ്ഞു രാമന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുൻ ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അബ്രഹാം ജോൺ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാല സാഹചര്യത്തിൽ ഗാന്ധിയൻ ആശയങ്ങൾക്ക് വലിയ പ്രസക്തിയുണ്ടെന്നും, സമൂഹത്തിൽ ഐക്യവും സാമൂഹിക ഉത്തരവാദിത്തവും ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രോഗ്രാം കൺവീനർ എബി തോമസ് സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് അനിൽ തിരുവല്ല, അജിത് കണ്ണൂർ, വിനോദ് കണ്ണൂർ, മുജീബ് റഹ്മാൻ, അജി പി. ജോയ്, എബ്രഹാം മാത്യു എന്നിവർ നേതൃത്വം നൽകി.
ഗാന്ധിജയന്തി വാരത്തോടനുബന്ധിച്ച് കൂടുതൽ പരിപാടികൾ സംഘടിപ്പിക്കാനും, രാഷ്ട്രീയ-സാമൂഹിക പ്രമുഖരെ പങ്കെടുപ്പിച്ച് വിപുലമായ സമാപന സമ്മേളനം നടത്തുന്നതിനും യോഗം തീരുമാനിച്ചു. സമാപന പരിപാടികളുടെ സംഘാടക സമിതി ചെയർമാനായി കൃഷ്ണകുമാറിനെയും, ജനറൽ കൺവീനർമാരായി എബി തോമസ്, അനിൽ തിരുവല്ല എന്നിവരെയും, പബ്ലിസിറ്റി കൺവീനറായി അജിത് കണ്ണൂരിനെയും തെരഞ്ഞെടുത്തു.
adsdsdsds

