ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി സൗരവ് ഗാംഗുലി ചുമതലയേൽക്കുന്നു


ശാരിക

മുംബൈ: ഐ.പി.എല്ലിന്റെ 2027 സീസണിലേക്കുള്ള ഡൽഹി ക്യാപിറ്റൽസിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഫ്രാഞ്ചൈസിയിൽ വിവിധ ചുമതലകളിൽ വർഷങ്ങളോളം പ്രവർത്തിച്ചതിന് ശേഷമാണ് അദ്ദേഹം ആദ്യമായി മുഖ്യ പരിശീലകന്റെ റോൾ ഏറ്റെടുക്കുന്നത്. 2019 മുതൽ ഡൽഹി ക്യാപിറ്റൽസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഗാംഗുലി, പുരുഷ-വനിതാ ടീമുകളുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ഉൾപ്പെടെയുള്ള വിവിധ പദവികൾ വഹിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ട് സീസണുകളിൽ പരിശീലകനായിരുന്ന ഹേമംഗ് ബദാനിക്ക് പകരമാണ് ഗാംഗുലി എത്തുന്നത്. കൂടാതെ ബോളിംഗ് കോച്ച് മുനാഫ് പട്ടേൽ, ടീം ഡയറക്ടർ വേണുഗോപാൽ റാവു, അസിസ്റ്റന്റ് കോച്ച് ഇയാൻ ബെൽ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. ഐ.പി.എൽ 2026ൽ ഡൽഹി ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഗാംഗുലി തന്റെ പുതിയ കോച്ചിങ് സംഘത്തെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗും പരിശീലക സംഘത്തിൽ ഒപ്പമുണ്ടായേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ വർഷം സൗത്ത് ആഫ്രിക്കൻ ടി20 ലീഗായ എസ്.എ20യിൽ പ്രിറ്റോറിയ ക്യാപിറ്റൽസിനെ പരിശീലിപ്പിച്ചുകൊണ്ട് ഗാംഗുലി ഹെഡ് കോച്ച് റോൾ ഏറ്റെടുത്തിരുന്നു.

article-image

fsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed