കസ്റ്റംസ് തീരുവ ഒഴിവാക്കി ചരക്കുകൾ സൂക്ഷിക്കാം; വ്യാപാരികൾക്ക് ആശ്വാസവുമായി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും കൂടുതൽ സൗകര്യങ്ങളും സാമ്പത്തിക ഇളവുകളും നൽകുന്ന പുതിയ കസ്റ്റംസ് നിയമങ്ങൾക്ക് ബഹ്‌റൈൻ അംഗീകാരം നൽകി. പതിനായിരം ബഹ്‌റൈനി ദിനാറോ അല്ലെങ്കിൽ അതിൽ കൂടുതലോ മൂല്യമുള്ള ഉൽപ്പന്നങ്ങൾ കസ്റ്റംസ് തീരുവ ഉടൻ അടയ്ക്കാതെ വാണിജ്യ സമുച്ചയങ്ങളിലെ വെയർഹൗസുകളിൽ സൂക്ഷിക്കാൻ അനുവദിക്കുന്നതാണ് പുതിയ തീരുമാനം. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പുറപ്പെടുവിച്ച 2026-ലെ ഒന്നാം നമ്പറായുള്ള ഈ ഉത്തരവ് ഒഫീഷ്യൽ ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ ഉടനടി പ്രാബല്യത്തിൽ വന്നു.

കസ്റ്റംസ് തീരുവ അടയ്ക്കുന്നതിന് മുൻപായി ഉൽപ്പന്നങ്ങൾ താൽക്കാലികമായി സംഭരിക്കാനും കൈകാര്യം ചെയ്യാനും ഈ സംവിധാനത്തിലൂടെ സാധിക്കും. പുതിയ ചട്ടങ്ങൾ പ്രകാരം ഇത്തരം വെയർഹൗസുകൾ ആരംഭിക്കാൻ ആഗ്രഹിക്കുന്ന വാണിജ്യ സമുച്ചയങ്ങൾ വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയും കസ്റ്റംസ് പ്രസിഡന്റിന്റെ ലൈസൻസും നേടിയിരിക്കണം. കൂടാതെ, ചരക്കുകളുടെ നീക്കം കൃത്യമായി നിരീക്ഷിക്കാൻ ശേഷിയുള്ള അംഗീകൃത ഇലക്ട്രോണിക് സിസ്റ്റം വെയർഹൗസുകളിൽ നിർബന്ധമായും സജ്ജീകരിക്കേണ്ടതുണ്ട്.

സാധാരണയായി ഇത്തരം വെയർഹൗസുകളിൽ ഉൽപ്പന്നങ്ങൾ സൂക്ഷിക്കാവുന്ന കാലയളവ് ഒരു വർഷമാണ്. എന്നാൽ ആവശ്യാനുസരണം കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ മുൻകൂട്ടിയുള്ള അനുമതിയോടെ ഇത് പരമാവധി മൂന്ന് വർഷം വരെ നീട്ടിനൽകാവുന്നതാണ്. നിശ്ചിത ഉപാധികളോടെ ഉൽപ്പന്നങ്ങൾ വിഭജിക്കാനും അനുമതിയുണ്ടാകും. ഉൽപ്പന്നങ്ങളുടെ സുരക്ഷയും ഉത്തരവാദിത്തവും പൂർണ്ണമായും വെയർഹൗസ് ഓപ്പറേറ്റർക്കായിരിക്കും. ജി.സി.സി കസ്റ്റംസ് ഏകീകൃത നിയമത്തിന്റെ ഭാഗമായാണ് രാജ്യത്ത് ഈ പരിഷ്കാരം നടപ്പിലാക്കിയത്.

#Bahrain #BahrainCustoms #BahrainBusiness #4PMNews

article-image

്ാ്ാ്ി്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed