എൽ.എം.ആർ.എ പുതിയ സേവനം ആരംഭിച്ചു; തൊഴിൽ പെർമിറ്റ് വിവരങ്ങൾ ഇനി 'മൈഗോവ്' ആപ്പിലൂടെ നിമിഷങ്ങൾക്കകം അറിയാം!
പ്രദീപ് പുറവങ്കര
മനാമ: തൊഴിലാളികൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും സേവന നിലവാരം മെച്ചപ്പെടുത്താനുമായി എൽ.എം.ആർ.എ പുതിയ സേവനം ആരംഭിച്ചു. ഇതിലൂടെ തൊഴിൽ പെർമിറ്റ് വിവരങ്ങൾ ഇനി 'മൈഗോവ്' ആപ്പിലൂടെ നിമിഷങ്ങൾക്കകം അറിയാൻ സാധിക്കും.
റജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് തങ്ങളുടെ വർക്ക് പെർമിറ്റ് വിവരങ്ങളും കാലാവധിയും ഇനി 'മൈഗോവ്' (MyGov) ആപ്പിലൂടെ വളരെ എളുപ്പത്തിൽ പരിശോധിക്കാം. ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ) ഡിജിറ്റൽ സേവനങ്ങൾ നവീകരിച്ച് വിപുലീകരിച്ചതിന്റെ ഭാഗമായാണ് പുതിയ സൗകര്യം ലഭ്യമാക്കിയിരിക്കുന്നത്.
തൊഴിലാളികൾക്ക് സി.പി.ആർ (ID card) നമ്പർ, പാസ്‌പോർട്ട് നമ്പർ, രാജ്യം എന്നിവ നൽകി 'eKey 2.0' വഴി ലോഗിൻ ചെയ്ത് ലളിതമായി തങ്ങളുടെ വിവരങ്ങൾ മനസ്സിലാക്കാവുന്നതാണ്. കൂടുതൽ വ്യക്തതയുള്ള ഇന്റർഫേസ്, വേഗത്തിലുള്ള നടപടിക്രമങ്ങൾ, എല്ലാ ചാനലുകളിലും ഏകീകൃത വിവര ലഭ്യത എന്നിവയാണ് പുതിയ മാറ്റത്തിന്റെ പ്രധാന സവിശേഷതകൾ.
സേവനങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുക, ഡിജിറ്റൽ സംവിധാനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതെന്ന് എൽ.എം.ആർ.എ സർവീസസ് ആൻഡ് ബിസിനസ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അഹമ്മദ് ഇബ്രാഹിം അൽ അറബി വ്യക്തമാക്കി.
#LMRA #MyGovApp #WorkPermit #4PMNews
cdasasas

