മാപ്പില്ലെങ്കിൽ കളിയുമില്ല: ഡബ്ല്യുസിഎല്ലിൽ നിന്ന് പാക്കിസ്ഥാൻ പിന്മാറി


ഷീബ വിജയൻ


വേൾഡ് ചാമ്പ്യൻഷിപ്പ് ഓഫ് ലെജൻഡ്‌സ് ക്രിക്കറ്റിൽ (ഡബ്ല്യുസിഎൽ) നിന്ന് പാക്കിസ്ഥാൻ പിന്മാറി. പാക്കിസ്ഥാൻ ടീമിനോട് ഇന്ത്യൻ ടീം മാപ്പ് പറയണമെന്ന ആവശ്യം സംഘാടകർ തള്ളിയതിനെ തുടർന്നാണ് ഈ നീക്കം. കഴിഞ്ഞ സീസണിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനെതിരെ കളിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. ഇതിന് ഇന്ത്യ മാപ്പ് പറയണമെന്നാണ് പാക്കിസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ സംഘാടകർ ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെ പാക്കിസ്ഥാൻ ടൂർണമെന്റിൽ നിന്ന് പിന്മാറുകയായിരുന്നു. അപ്രതീക്ഷിത സാഹചര്യങ്ങൾ കാരണമാണ് പാക്കിസ്ഥാൻ പിന്മാറിയതെന്നാണ് ഡബ്ല്യുസിഎൽ സംഘാടകരുടെ വിശദീകരണം.

article-image

dccddcdsads

You might also like

  • Lulu Exchange
  • Straight Forward

Most Viewed