നി­യമലംഘനങ്ങൾ‍ പകർ‍­ത്താൻ വീ­ഡി­യോ­ റഡാ­റു­കളും


റാസൽഖൈമ : അതിവേഗം,  വാഹനാപകടങ്ങൾ എന്നിവ നിയന്ത്രിക്കാൻ എമിറേറ്റിലെ റോഡുകളിൽ റഡാറുകൾ സ്ഥാപിച്ചു. വീഡിയോ റെക്കോഡിംഗ് സംവിധാനമുള്ള ഒന്പത് റഡാറുകളാണ് ഒഴിവാക്കാനും റാസൽഖൈമ പോലീസ് പ്രധാന സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത്. 

ഓഫീസേഴ്സ് ക്ലബ്ബ്, പോസ്റ്റോഫീസ്, അൽ മനാർ, ഗൾഫ് സിനിമ, ഇമിഗ്രേഷൻ, നാസ്, ഷമൽ എന്നീ ജംഗ്്ഷനുകളിലാണ് പുതിയ ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. 

അത്യാധുനിക സൗകര്യമുള്ള ഈ ഡിജിറ്റൽ വീഡിയോ ക്യാമറകൾ നിയമലംഘനങ്ങൾ വീഡിയോയായി രേഖപ്പെടുത്തും. ട്രാഫിക് സിഗ്നലുകളിൽ ഗതാഗതനിയമങ്ങൾ അവഗണിക്കുക, ട്രക്കുകളുടെ നിയമലംഘനങ്ങൾ, വാഹനങ്ങൾക്കിടയിൽ മതിയായ അകലം പാലിക്കാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിജിറ്റൽ വീഡിയോ ക്യാമറകൾ രേഖപ്പെടുത്തുകയെന്ന് ട്രാഫിക് സിഗ്നൽ വിഭാഗം ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ഡോ. മുഹമ്മദ് സഈദ് അൽ ഹുമൈദി പറഞ്ഞു.

 32 മൊബൈൽ സ്പീഡ് ക്യാമറകൾ ഉൾപ്പെടെ എമിറേറ്റിൽ ഇതുവരെ 69 റഡാർ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed