മൈത്രി ബഹ്റൈൻ സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: മൈത്രി ബഹ്റൈന്റെ നേതൃത്വത്തിൽ സാംസ്കാരിക സമ്മേളനവും എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണവും സൽമാബാദ് അൽ ഹിലാൽ മെഡിക്കൽ സെന്റർ ഹാളിൽ നടന്നു. കഴിഞ്ഞ അധ്യയന വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, പ്രൊഫഷണൽ കോഴ്സുകൾ, ഡോക്ടറേറ്റ്, ഖുർആൻ മനഃപാഠം, നാഷണൽ/വേൾഡ് റെക്കോർഡുകൾ തുടങ്ങിയ മേഖലകളിൽ മികച്ച വിജയം കൊയ്ത വിദ്യാർത്ഥികളെയും പ്രതിഭകളെയും ചടങ്ങിൽ ഉപഹാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി ആദരിച്ചു.
സാംസ്കാരിക സമ്മേളനം മൈത്രി രക്ഷാധികാരിയും പ്രമുഖ വ്യവസായിയുമായ റഹീം വാവാകുഞ്ഞ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഫഖ്റുദ്ദീൻ പൂക്കോയ തങ്ങൾ, റവ. പി. രാജൻ (സി.എസ്.ഐ. ചർച്ച്), വിഘ്നേഷ് അയ്യർ എന്നിവർ ആശംസകൾ നേർന്നു.
എജുക്കേഷൻ എക്സലൻസി അവാർഡ് വിതരണം ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ ധാർമിക ബോധവും സാമൂഹിക ഉത്തരവാദിത്തവും വളർത്തുന്നതിൽ മാതാപിതാക്കൾ ശ്രദ്ധ പുലർത്തണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ചടങ്ങിൽ ഡോക്ടറേറ്റ് നേടിയ ഡോ. ഗസ്സൻ അൻസാർ ഇബ്രാഹിം, ഡോ. ഷിനോജ, മാർഷൽ ആർട്സിൽ ഡോക്ടറേറ്റ് നേടിയ ഷമീർ മുഹമ്മദ്, മെന്റലിസത്തിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് നേടിയ ഫിറോസ് മാളിയേക്കൽ, ഇന്ത്യ വേൾഡ് റെക്കോർഡ് നേട്ടം കൈവരിച്ച ഫെല്ല മെഹക്, ഖുർആൻ മനഃപാഠമാക്കിയ ഹാഫിൽ മുഹമ്മദ് റഷ്ദാൻ റഷീദ്, ഹാഫിൽ മുഹമ്മദ് റൈഹാൻ, ബി.ബി.എ പാസ്സായ നസ്റുള്ള നൗഷാദ് എന്നിവരെ പ്രത്യേകമായി ആദരിച്ചു.
മൈത്രി പ്രസിഡന്റ് സലീം തയ്യിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡന്റ് നൗഷാദ് മഞ്ഞപ്പാറ ആമുഖപ്രഭാഷണവും ജനറൽ സെക്രട്ടറി സക്കീർ ഹുസൈൻ സ്വാഗതവും പറഞ്ഞു. പ്രമുഖ സാമൂഹിക പ്രവർത്തകരും സംഘടന രക്ഷാധികാരികളും ആശംസകൾ അറിയിച്ചു. ട്രഷറർ അബ്ദുൽ ബാരി നന്ദി രേഖപ്പെടുത്തി.
#MaitriBahrain #EducationExcellence #BahrainEvents #BahrainNews #4PMNews
erwewewaqw
adwdaasa
adsdszaadsads

