താഖ-മിർബാത്ത് ഹൈവേ യാത്രക്കാർക്കായി തുറന്ന് കൊടുത്തു
മസ്്ക്കറ്റ് : താഖ - മിർബാത്ത് ഹൈവേ യാത്രക്കാർക്കായി തുറന്നു കൊടുത്തു. ഗതാഗത, വാർത്താ വിനിമയ മന്ത്രി ഉൾപ്പെടെയുള്ളവർ ചടങ്ങിൽ സംബന്ധിച്ചു. നേരത്തെ ഉണ്ടായിരുന്ന റോഡ് രണ്ടുവരിപാത ആക്കിയത് ഉൾപ്പെ ടെയുള്ള പ്രവൃത്തികൾക്ക് ശേഷമാണ് തുറന്നതെന്ന് ഗതാഗത, വാർത്താ വിനിമയ മന്ത്രാലയം അറിയിച്ചു.
36 കിലോമീറ്റർ ദൈർഘ്യംവരുന്ന പാതയിൽ മൂന്ന് ഫ്‌ളൈ ഓവറുകൾ, കാറുകൾക്ക് മാത്രമായി മൂന്ന് തുരങ്കങ്ങൾ, മൃഗങ്ങൾ ക്രോസ് ചെയ്യുന്ന 11 തുരങ്കങ്ങൾ, 150 മീറ്റർ ദൈർഘ്യമുള്ള ഖോർറൊറി പാലം എന്നിവ ഉൾപ്പെടുന്നു. 22 കിലോമീറ്റർദൈർഘ്യം വരുന്ന സർവ്വീസ്റോഡുകൾ രണ്ടുവരിപ്പാത യാക്കി.
റോഡിന്റെ ഇരുവശങ്ങളിലും സുരക്ഷാ ബാര്യറുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇരു ഭാഗങ്ങളി ലേക്കുമുള്ള റോഡിന്റെ നടുവിലായി വിളക്കുകളും ട്രാഫിക് സിഗ്നലുകളും വാട്ടർ ഡ്രൈനേജുകളും നിർമ്മിച്ചിട്ടുണ്ട്.

