കുവൈത്തിൽ വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് ഫീസ് 1000 ദിനാറാക്കണമെന്ന് എം.പി
കുവൈത്ത് സിറ്റി : രാജ്യത്ത് വിദേശികൾക്ക് ഡ്രൈവിംഗ് ലൈസൻസ് ഫീസ് വർദ്ധിപ്പിക്കണമെന്ന് ആവശ്യം. ലൈസൻസിനുള്ള ഫീസ് 1000 ദിനാറായി വർദ്ധിപ്പിക്കണമെന്നാണ് സഫാ അൽ ഹാഷിം എം.പി ആവശ്യപ്പെട്ടിരിക്കുന്നത്. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ എന്ന നിലയിൽ പാർലമെന്റിനു സമർപ്പിച്ച നിർദ്ദേശത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത്.
വിദേശികളുടെ ലൈസൻസ് പുതുക്കാനുള്ള ഫീസ് 500 ദിനാർ ആക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് വർക്ക് പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കണം. കൃത്രിമം തടയാനും നിബന്ധനകൾ പാലിക്കാതെ ലൈസൻസ് നൽകുന്നത് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഫാഅൽ ഹാഷിം എം.പി അഭിപ്രായപ്പെട്ടു. പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌ട്രേഷൻ വിദേശികൾക്ക് പുതുക്കി നൽകരുതെന്നും എം.പി നിർദ്ദേശിച്ചു.

