മൗണ്ട് മാറ്റർഹോണിൽ വിജയക്കൊടിയുമായി നാദിറ അൽ ഹാർത്തി


മൗണ്ട് മാറ്റർഹോൺ കീഴടക്കി ഒമാനി പർവതാരോഹക നാദിറ അൽ ഹാർത്തി. എവറസ്റ്റ് കീഴടക്കിയ ആദ്യത്തെ ഒമാനി വനിതയും രണ്ടാമത്തെ ഒമാനിയുമാണ് നാദിറ. ചൊവ്വാഴ്ചയാണ് ഇവർ മൗണ്ട് മാറ്റർഹോണിന്‍റെ മുകളിൽ എത്തിയത്. 14,692 അടി ഉയരത്തിൽ നിൽക്കുന്ന മാറ്റർഹോൺ ലോകത്തിലെ പ്രധാനപ്പെട്ടതും സ്വിറ്റ്സർലൻഡിന്റെ ഐക്കണുമായ പർവതങ്ങളിൽ ഒന്നാണ്.‘‘ മാറ്റർഹോൺ കയറുന്നത് എളുപ്പമുള്ള കാര്യമല്ല, പാറക്കെട്ടായതിനാൽ പത്ത് മണിക്കൂർ മുകളിലേക്ക് കയറാനും താഴേക്ക് ഇറങ്ങാനുമായി സമയമെടുക്കും. തികച്ചും അപകടകരമായ ശ്രമമാണിത്‘‘ -നാദിറ അൽ ഹാർത്തി പറഞ്ഞു. പ്രതിവർഷം ഏകദേശം 3,000 പർവതാരോഹകർ മാറ്റർഹോൺ കൊടുമുടിയിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ, ഇതുവരെയായിട്ട് 500ലധികം ആളുകൾ മാറ്റർഹോൺ കയറുന്നതിനിടെയോ ഇറങ്ങുന്നതിനിടെയോ മരിച്ചിട്ടുണ്ട്. ലോകത്തിൽതന്നെ ഏറ്റവും അപകടകരമായ പർവതങ്ങളിൽ ഒന്നാണ് മാറ്റർഹോണെന്ന് ഈ സ്ഥിതി വിവരകണക്കുകൾ സൂചിപ്പിക്കുന്നു. 2019ൽ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പർവതമായ ഹിമാലയത്തിന് മുകളിൽ നാദിറ എത്തിയിരുന്നു. ലബനാനിലെ ജോയ്‌സ് അസം, നെല്ലി അത്താർ, സൗദി അറേബ്യയിലെ മോന ഷഹാബ് എന്നിവരടങ്ങിയ വനിത അറബ് ടീമിന്റെ ഒപ്പമായിരുന്നു ഹിമാലയം കീഴടക്കിയിരുന്നത്.

article-image

DFSDSDFS

You might also like

  • Lulu Exchange
  • Al Rabeeh Medical Center
  • Straight Forward

Most Viewed