കോലിഹാൻ ഖനി ലിഫ്റ്റ് തകർന്ന് അപകടം: ഒരാൾ കൊല്ലപ്പെട്ടു; 13പേരെയും രക്ഷപ്പെടുത്തി


രാജസ്ഥാനിലെ കോലിഹാൻ ഖനിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ലിഫ്റ്റിൽ കുടുങ്ങിയ ബാക്കി 13 പേരെയും രക്ഷപ്പെടുത്തി. ലിഫ്റ്റ് തകർന്നപ്പോഴുണ്ടായ പരിക്കുകളാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. രക്ഷപ്പെടുത്തിയവരിൽ മൂന്ന്പേരുടെ നില അതീവഗുരുതരമാണ്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ രാജസ്ഥാനിലെ കാ താനെ ജില്ലയിലെ ഹിന്ദുസ്ഥാൻ കോപ്പർ ലിമിറ്റഡിന്‍റെ ഖനിയിലാണ് ലിഫ്റ്റ് തകർന്ന് ജീവനക്കാർ കുടുങ്ങിയത്. കൊൽക്കത്തയിൽ നിന്നുള്ള വിജിലൻസ് സംഘവും ഖനി ഉദ്യോഗസ്ഥരുമാണ് അപകടത്തിൽപ്പെട്ടത്. ഖനിയിൽ 1,800 അടി താഴ്ചയിലാണ് ആളുകൾ കുടുങ്ങിയത്. ഖനിയിലേക്ക് ഇറങ്ങുന്നതിനിടെ ലിഫ്റ്റിന്റെ കയർ പൊട്ടുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് അധികൃതർ തുടക്കം കുറിച്ചിരുന്നു.

article-image

fytytytrt

You might also like

  • Lulu Exchange
  • Straight Forward

Most Viewed