ഇന്ത്യ സഖ്യം കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും: രാഹുൽ ഗാന്ധി


ബിജെപി ജനങ്ങൾക്ക് നൽകിയ വാക്ക് പാലിച്ചില്ല.100 സ്മാർട്ട് സിറ്റികൾ നിർമ്മിക്കും എന്ന് പറഞ്ഞു പാലിച്ചില്ല. കൊവിഡ് വന്നപ്പോൾ ഒരുപാട് പേർ വഴിയിൽ മരിച്ചുവീണു. ഓക്സിജനും വെന്റിലേറ്ററും ലഭിച്ചില്ല. അപ്പോൾ നരേന്ദ്രമോദി കയ്യടിക്കാൻ പറഞ്ഞു. കയ്യടി കൊണ്ടാ പ്രയോജനമില്ലെന്ന് കണ്ടപ്പോൾ മൊബൈൽ ലൈറ്റ് തെളിയിക്കാൻ പ്രധാനമന്ത്രി പറഞ്ഞു.

ഭരണഘടനയുടെ പകർപ്പ് ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി പറഞ്ഞു. ചരിത്രത്തിലാദ്യമായി ഈ തെരഞ്ഞെടുപ്പ് ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം. റാണി ലക്ഷ്മിഭായിയുടെ കർമ്മഭൂമിയിൽ താൻ ഉറപ്പു നൽകുന്നു. നരേന്ദ്രമോദിയും ആർഎസ്എസും എന്നല്ല ലോകത്തിലെ ഒരു ശക്തിയെയും ഈ ഭരണഘടന തകർക്കാൻ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഹരിയാനയിൽ അരവിന്ദ് കേജ്രിവാളിന്റെ റോഡ് ഷോ ആരംഭിച്ചു. വരുന്ന ജൂലൈയിൽ ജാൻസിയിലെ ആളുകൾ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കുമ്പോൾ, 8500 രൂപ വന്നിട്ടുണ്ടാകും. ബിജെപി ഭരണത്തിൽ ഏറ്റവും വേദനിപ്പിക്കപ്പെട്ടിട്ടുള്ളത് കർഷകർ. അതിനാൽ ഇന്ത്യ സഖ്യത്തിന്റെ സർക്കാർ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളും.

നരേന്ദ്രമോദി യുവാക്കളോട്, അഴുക്ക് ചാലിൽ നിന്നും പൈപ്പിട്ട ഗ്യാസ് എടുത്ത് പക്കോഡ ഉണ്ടാക്കി വിൽക്കാൻ പറഞ്ഞു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ കോടിക്കണക്കിന് യുവാക്കളെയും കോടിക്കണക്കിന് സ്ത്രീകളെയും ലക്ഷാധിപതികൾക്കും. ജി എസ് ടി ഭേദഗതി ചെയ്യുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഗ്നി വീർ പദ്ധതി ചവറ്റുകുട്ടയിൽ എറിയും. ബുന്ദേൽഖണ്ഡിൽ പ്രതിരോധ ഫാക്ടറി തുടങ്ങും എന്ന് പറഞ്ഞ് മോദി ജനങ്ങളെ വഞ്ചിച്ചു. ഇന്ത്യ സഖ്യത്തിന്റെ സർക്കാർ വന്നാൽ മോദി നൽകുന്നതിനേക്കാൾ കൂടുതൽ സൗജന്യ റേഷൻ നൽകുമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

article-image

Q3EWEWDEWW

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed