ബിജെപി 200 സീറ്റ് തികയ്ക്കില്ല; ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ഖർഗെ


ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 200 സീറ്റ് പോലും തികയ്ക്കില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ജൂൺ നാലിന് ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കും അദ്ദേഹം പറഞ്ഞു. ഇന്ത്യ സഖ്യം സർക്കാർ രൂപീകരിച്ചാൽ, പാവപ്പെട്ടവർക്കുള്ള സൗജന്യറേഷൻ 10 കിലോയായി വർദ്ധിപ്പിക്കും എന്നും ഖർഗെ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം ഇന്ത്യ സഖ്യത്തിലെ എല്ലാ പാർട്ടികളുടെയും പ്രകടനപത്രികയിലെ വിഷയങ്ങൾ ഉൾപ്പെടുത്തി പൊതുമിനിമം പരിപാടി രൂപീകരിക്കുമെന്നും ഖർഗെ വ്യക്തമാക്കി.

ഉത്തർപ്രദേശിലെ ലക്നൗവിൽ വിളിച്ച വാർത്താസമ്മേളനത്തിലാണ് ജൂൺ 4ന് ഇന്ത്യ സഖ്യം പുതിയ സർക്കാർ രൂപീകരിക്കുമെന്ന് മല്ലികാർജുൻ ഖർഗെയുടെ പ്രഖ്യാപനം. ബിജെപിക്ക് ഇനി പടിയിറക്കത്തിന്റെ കാലമെന്ന് അഖിലേഷ് യാദവും പറഞ്ഞു. നാലാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായതോടെ, ബിജെപിയുടെ നുണപ്രചരണങ്ങൾ ഉച്ചസ്ഥായിയിൽ എത്തിയെന്നും ബിജെപിക്ക് ഇനി ഇറക്കത്തിന്റെ കാലം എന്നും അഖിലേഷ് യാദവ്.

article-image

bnfgjfggffgg

You might also like

  • Lulu Exchange
  • Straight Forward

Most Viewed