മദ്യനയ അഴിമതിക്കേസ്; കൈലാഷ് ഗെഹ്‌ലോട്ടിനെ ചോദ്യം ചെയ്യലിന് വിളിപ്പിച്ച് ഇ.ഡി


ഡൽ‍ഹി ഗതാഗത−നിയമ മന്ത്രിയും എ.എ.പി നേതാവുമായ കൈലാഷ് ഗെഹ്‌ലോട്ടിനെ മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇ.ഡി ചോദ്യം ചെയ്യലിന്  വിളിപ്പിച്ചു. ഡൽ‍ഹി മുഖ്യ മന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇതേ കേസിൽ‍ അറസ്റ്റ് ചെയ്ത് ദിവസങ്ങൾ‍ക്ക് ശേഷമാണ് ഇ.ഡിയുടെ അടുത്ത നടപടി.കള്ളപ്പണം വെളുപ്പിക്കൽ‍ നിരോധന നിയമപ്രകാരം (പി.എം.എൽ‍.എ) മൊഴി രേഖപ്പെടുത്താനും കേസിൽ‍ ചോദ്യം ചെയ്യാനും ഹാജരാകാന്‍ കൈലാഷ് ഗെഹ്‌ലോട്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി അറിയിച്ചു.

റീട്ടെയിലർ‍മാർ‍ക്ക് 185 ശതമാനവും മൊത്തക്കച്ചവടക്കാർ‍ക്ക് 12 ശതമാനവും ലാഭം ഇവർ‍ നൽ‍കിയതായി ഇ.ഡി ആരോപിച്ചു. 600 കോടിയിലധികം കൈക്കൂലിയായിയും കണ്ടെടുത്തു. ഈ പണം ഗോവ, പഞ്ചാബ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ‍ക്ക് ഫണ്ട് ചെയ്യാന്‍ ഉപയോഗിച്ചുവെന്നാണ് ഇ.ഡി അവകാശപ്പെടുന്നത്.  ഡൽ‍ഹി മദ്യനയ കേസിൽ‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ‍ ഉൾ‍പ്പെടെ മൂന്ന് ആം ആദ്മി പാർ‍ട്ടി നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. എ.എ.പി എം.പി സഞ്ജയ് സിംഗ്, ഡൽ‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരാണ് അറസ്റ്റിലായ മറ്റ് രണ്ട് പേർ‍.തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖർ‍ റാവുവിന്റെ മകളും ബി.ആർ‍.എസ് നേതാവുമായ കെ കവിതയും ഇതേ കേസിൽ‍ ജയിലിലാണ്.

article-image

േെമമന

You might also like

Most Viewed