ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി; നാല് മരണം


ഉത്തർപ്രദേശിൽ പടക്കശാലയിൽ പൊട്ടിത്തെറി. കൗശാമ്പിയിലെ പൊട്ടിത്തെറിയിൽ നാലുപേർ കൊല്ലപ്പെട്ടു. പരുക്കേറ്റ നിരവധി പേർ ആശുപത്രി ചികിത്സയിലാണ്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ അറിയിച്ചു. കൗശാംബിയിലെ മഹേവ ഗ്രാമത്തിലെ പടക്ക നിർമ്മാണശാലയിൽ ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടന വിവരം ലഭിച്ച ഉടൻതന്നെ അഗ്രിരക്ഷ സേനയും ആംബുലൻസും സ്ഥലത്തെത്തി. ജനവാസ മേഖലയിൽ നിന്നും പടക്ക നിർമ്മാണശാല അകലെയായതിനാൽ വലിയ ആളപായം ഒഴിവായി.

സ്ഫോടനത്തിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നി രക്ഷാസേന അറിയിച്ചു. മരിച്ചവരെയും തിരിച്ചറിയുവാനുള്ള ശ്രമങ്ങളും തുടങ്ങി. പടക്ക നിർമ്മാണശാല ലൈസൻസോടെ തന്നെയാണ് പ്രവർത്തിച്ചത് എന്നാണ് പൊലീസ് വിശദീകരണം.

article-image

ddsdsdssxdas

You might also like

  • Lulu Exchange
  • Straight Forward

Most Viewed