തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു
പ്രദീപ് പുറവങ്കര / മനാമ
തലശ്ശേരി മുസ്ലിം വെൽഫേർ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ 2026-27 വർഷത്തേക്കുള്ള പുതിയ നിർവ്വാഹക സമിതിയെ തെരഞ്ഞെടുക്കുന്നതിനായുള്ള വാർഷിക പൊതുയോഗം മനാമ കെ. സിറ്റി ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ചാപ്റ്റർ പ്രസിഡന്റ് വി.പി. അബ്ദു റസാഖ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ പാലിക്കണ്ടി സ്വാഗതം ആശംസിക്കുകയും കഴിഞ്ഞ വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ട്രഷറർ ടി.സി.എ. മുസ്തഫ സാമ്പത്തിക റിപ്പോർട്ട് സദസ്സിൽ സമർപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളും ദാനധർമ്മങ്ങളും ഓരോ വിശ്വാസിയുടെയും ബാധ്യതയാണെന്നും, അത് പാവപ്പെട്ടവരോടുള്ള ഔദാര്യമല്ല മറിച്ച് അവരുടെ അവകാശമാണെന്നും മുഖ്യപ്രഭാഷണം നിർവഹിച്ച ഉസ്താദ് സജ്ജാദ് ബിൻ അബ്ദു റസാഖ് ഓർമ്മിപ്പിച്ചു.
ടി.എം.സി.എ. പ്രസിഡന്റ് വി.പി. ഷംസുദ്ദീൻ, ഹസീബ് അബ്ദു റഹ്മാൻ, ലത്തീഫ് സി.എം. എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.കെ. ഹാരിസ്, ഇർഷാദ് ബംഗ്ലാവിൽ, ഹാഷിം പുല്ലമ്പി, മുഹമ്മദ് സാദിഖ്, ടി.കെ. അഷ്‌റഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
യോഗത്തിന്റെ സുഗമമായ നടത്തിപ്പിന് സി.എച്ച്. റഷീദ്, ഹിഷാം ഹാഷിം, മുനാസിം മുസ്തഫ, ഷിറാസ് അബ്ദു റസാഖ്, ഡോ. ദിയൂഫ് അലി, എം.എം. റൻഷിദ്, മുഹമ്മദ് ഷഹബാസ് എന്നിവർ നിയന്ത്രണം നിർവ്വഹിച്ചു. നിസാർ ഉസ്മാൻ നന്ദി രേഖപ്പെടുത്തി.
്േിേ്ി

