ഫ്രണ്ട്സ് ഓഫ് വാഴമുട്ടം ക്രിസ്തുമസ് - പുതുവത്സരാഘോഷം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്ക / മനാമ

ബഹ്‌റൈനിലെ പത്തനംതിട്ട വാഴമുട്ടം നിവാസികളുടെ കൂട്ടായ്മയായ 'ഫ്രണ്ട്സ് ഓഫ് വാഴമുട്ടം' ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങൾ സമുചിതമായി ആഘോഷിച്ചു. സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ രക്ഷാധികാരി ഇടിക്കുള ജോർജ് അധ്യക്ഷത വഹിച്ചു. ഒ.ഐ.സി.സി. ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം മുഖ്യാതിഥിയായി പങ്കെടുത്തു.

കൂട്ടായ്മയിലെ അംഗങ്ങളും കുട്ടികളും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ബഹ്‌റൈൻ ധ്വനി ഓർക്കസ്ട്രയുടെ ഗാനമേളയും ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തിയ യോഗം, 2026 വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ ചർച്ച ചെയ്തു. പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഫെബ്രുവരി ആദ്യവാരത്തിൽ നടത്താനും തീരുമാനമായി.

പരിപാടികൾക്ക് ഷിബു ചെറിയാൻ, ജിജോ ജോർജ്, ബിജു പാപ്പച്ചൻ, അനന്ദു വിജയൻ, സന്തോഷ് ദാനിയേൽ എന്നിവർ നേതൃത്വം നൽകി. ഷിജു ചെറിയാൻ സ്വാഗതവും എബി ദാനിയേൽ നന്ദിയും രേഖപ്പെടുത്തി.

article-image

ംു്ിു്

You might also like

  • Lulu Exchange
  • Straight Forward

Most Viewed