യൂത്ത് ഇന്ത്യ ബഹ്റൈൻ നാഷനൽ സ്പോർട്സ് ഡേ ആചരിച്ചു

യൂത്ത് ഇന്ത്യ ബഹ്റൈൻ നാഷനൽ സ്പോർട്സ് ഡേ ആചരിച്ചു. യൂത്ത് ഇന്ത്യ പ്രസിഡൻറ് അജ്മൽ ഷറഫുദ്ദീൻ പ്രവർത്തകരെ അഭിസംബോധന ചെയ്തു. യുവ സമൂഹം കൂടുതൽ ആരോഗ്യവാന്മാരാവാൻ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്നും പ്രവാസ ജീവിതത്തിലെ കായിക/ ആരോഗ്യത്തിൻറെ പ്രാധാന്യവും അദ്ദേഹം ഓർമിപ്പിച്ചു.
യോഗത്തിൽ യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഇജാസ്, യൂത്ത് ഇന്ത്യ ക്രിക്കറ്റ് ക്യാപ്റ്റൻ ജുനൈദ്, ക്ലബ് മാനേജർ അൻസാർ, ഫുട്ബാൾ ക്ലബ് കൺവീനർ സവാദ്, ക്യാപ്റ്റൻ അഹദ്, ബാഡ്മിൻറൺ ക്യാപ്റ്റൻ നൂർ എന്നിവർ സംസാരിച്ചു. തഹ്ശാൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ജൈസൽ നന്ദി പറഞ്ഞു. ശേഷം സൗഹൃദ ഫുട്ബാൾ മത്സരവും നടന്നു.
േിേി്