ഇറാനെതിരായ സൈനിക നീക്കത്തിൽ നിന്ന് ട്രംപ് പിന്മാറിയത് എന്തിന്? നാല് കാരണങ്ങൾ പുറത്ത്
ഷീബ വിജയൻ
വാഷിങ്ടൺ: ഇറാനെതിരെ നടത്താനിരുന്ന സൈനിക ആക്രമണ പദ്ധതികളിൽ നിന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പെട്ടെന്ന് പിന്മാറിയതിന് പിന്നിലെ കാരണങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ടുകൾ പുറത്തുവന്നു. അമേരിക്കൻ വെബ്സൈറ്റായ 'ആക്സിയോസ്' ആണ് യു.എസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മിഡിൽ ഈസ്റ്റിൽ ഇറാന്റെ പ്രത്യാക്രമണങ്ങളെ നേരിടാൻ തക്കവിധത്തിലുള്ള സൈനിക സന്നാഹങ്ങൾ നിലവിൽ മേഖലയിൽ ഇല്ലാത്തതാണ് ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ട്രംപുമായി നടത്തിയ സംഭാഷണമാണ് മറ്റൊരു നിർണ്ണായക ഘടകം. അമേരിക്കയുടെ പരിമിതമായ ആക്രമണം പോലും ഇറാന്റെ ശക്തമായ തിരിച്ചടിക്ക് കാരണമാകുമെന്നും അതിനെ പ്രതിരോധിക്കാൻ ഇസ്രായേൽ ഇപ്പോൾ സജ്ജമല്ലെന്നും നെതന്യാഹു ട്രംപിനെ അറിയിച്ചതായാണ് വിവരം. കൂടാതെ, ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി അമേരിക്കൻ പ്രതിനിധിയുമായി നടത്തിയ അനൗദ്യോഗിക ചർച്ചകളും വധശിക്ഷകൾ മാറ്റിവെക്കാമെന്ന ഇറാന്റെ ഉറപ്പും പിരിമുറുക്കം കുറയ്ക്കാൻ സഹായിച്ചു. കരീബിയൻ കടലിലേക്കും കിഴക്കനേഷ്യയിലേക്കും യു.എസ് സേനയെ മാറ്റിയതും ഇറാൻ വിഷയത്തിൽ താൽക്കാലികമായ പിന്മാറ്റത്തിന് ട്രംപിനെ പ്രേരിപ്പിച്ചു.
aasas

