‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി അധ്യാപക പരിശീലനക്കളരി

‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യവുമായി അധ്യാപക പരിശീലനക്കളരി ഫ്രണ്ട്സ് ബഹ്റൈൻ മലയാള വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന മലയാളം പാഠശാല സംഘടിപ്പിച്ചു. മലയാളം മിഷൻ ചാപ്റ്റർ അധ്യാപകരായ ബിജു എം.സതീഷ്, രജിത അനി, നിഷ ദിലീഷ് എന്നിവർ ക്ലാസുകളെടുത്തു. സക്കിയ ഷമീർ ആലപിച്ച പ്രാർഥന ഗീതത്തോടെയായിരുന്നു പരിശീലന പരിപാടികൾ ആരംഭിച്ചത്.
എഫ്.എസ്.എ പാഠശാല കോഓഡിനേറ്റർ എ.എം.ഷാനവാസ് അധ്യക്ഷത വഹിച്ചു. ഫ്രന്റ്സ് വനിത വിഭാഗം അസിസ്റ്റൻറ് സെക്രട്ടറി റഷീദ സുബൈർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അസിസ്റ്റൻറ് കോഓഡിനേറ്ററും അധ്യാപികയുമായ ഷഹീന നൗമൽ നന്ദി പറഞ്ഞു. ഇരുപത്തഞ്ചോളം അധ്യാപകർ പരിശീലന കളരിയിൽ പങ്കെടുത്തു.
ോേ്ിോോ