വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്


ഉത്തർപ്രദേശിൽ വിവാഹ തട്ടിപ്പിന് ഇരയായി വനിതാ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട്. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂറാണ് തട്ടിപ്പിന് ഇരയായത്. ഐആർഎസ് ഉദ്യോഗസ്ഥനാണെന്ന വ്യാജേന രോഹിത് രാജ് എന്ന യുവാവാണ് ശ്രേഷ്ഠയെ കബിളിപ്പിച്ചത്. തട്ടിപ്പ് മനസിലാക്കി രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. 2018ൽ ഒരു മാട്രിമോണിയൽ സൈറ്റിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നത്. റാഞ്ചിയില്‍ ഡെപ്യുട്ടി കമ്മീഷണര്‍ ആണെന്നാണ് രോഹിത് സ്വയം പരിചയപ്പെടുത്തിയത്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ ആണ് രോഹിത് രാജ് എന്ന് കരുതിയാണ് ശ്രേഷ്ഠ വിവാഹത്തിന് തയ്യാറായത്. എന്നാൽ വിവാഹ ശേഷം സത്യം പുറത്തുവരികയായിരുന്നു.

യഥാർത്ഥ രോഹിത് രാജ് ഒരു IRS ഉദ്യോഗസ്ഥനാണ്. ഭര്‍ത്താവ് ഐആര്‍എസ് ഉദ്യോഗസ്ഥന്‍ അല്ല എന്ന് തിരിച്ചറിഞ്ഞിട്ടും തുടക്കത്തില്‍ ഇത് മറച്ചുപിടിച്ച് ജീവിക്കാനാണ് ശ്രേഷ്ഠ ശ്രമിച്ചത്. എന്നാല്‍ മറ്റു ചിലരെ കൂടി തന്റെ പേര് പറഞ്ഞ് ഭര്‍ത്താവ് കബളിപ്പിച്ചതായി തിരിച്ചറിഞ്ഞതോടെ ശ്രേഷ്ഠ രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടുകയായിരുന്നു. രോഹിത് രാജില്‍ നിന്ന് വിവാഹ മോചനം നേടിയ ശ്രേഷ്ഠ മുന്‍ ഭര്‍ത്താവിനെതിരെ പൊലീസില്‍ പരാതി നല്‍കി. തന്നിൽ നിന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു. കേസിൽ രോഹിത് രാജിനെ അറസ്റ്റ് ചെയ്ത പൊലീസ് അന്വേഷണം നടത്തിവരികയാണ്. അന്വേഷണത്തിലെ മികവ് കൊണ്ട് ലേഡി സിംഹം എന്ന് അറിയപ്പെട്ടിരുന്ന ശ്രേഷ്ഠ വിവാഹത്തട്ടിപ്പില്‍ വീണത് അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് സഹപ്രവര്‍ത്തകര്‍.

article-image

dfcvfcdfsdfsdfs

You might also like

Most Viewed