അഞ്ച് വർ‍ഷത്തിനിടെ 1,700ൽ‍ അധികം ലോക്കോ പൈലറ്റുമാർ‍ മദ്യപിച്ച് ട്രെയിന്‍ ഓടിച്ചതായി കേന്ദ്ര റിപ്പോർട്ട്


രാജ്യത്ത് മദ്യപിച്ച് ട്രെയിന്‍ ഓടിച്ച ലോക്കോ പൈലറ്റുമാരുടെ കണക്ക് പുറത്ത് വിട്ട് കേന്ദ്ര റെയിൽ‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. അഞ്ച് വർ‍ഷത്തിനിടെ 1,700ൽ‍ അധികം ലോക്കോ പൈലറ്റുമാർ‍ മദ്യപിച്ച് ട്രെയിന്‍ ഓടിക്കുന്നതായി ശ്രദ്ധയിൽ‍പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. പരിശോധനയിൽ‍ പിടിക്കപ്പെട്ട 1,761 ലോക്കോ പൈലറ്റുമാരിൽ‍ 674 പേർ‍ പാസഞ്ചർ‍ ട്രെയിനുകളും 1,087 പേർ‍ ഗുഡ്‌സ് ട്രെയിനുകളും ഓടിക്കുന്നവരാണ്. ബ്രെത്ത് അനലൈസർ‍ ടെസ്റ്റിലാണ് ഇവർ‍ മദ്യപിച്ചതായി തെളിഞ്ഞത്. 

ലോക്കോ പൈലറ്റുമാർ‍ക്കും ഇവരുടെ സഹായികൾ‍ക്കും 2014 മുതലാണ് ബ്രീത്ത് അനലൈസർ‍ പരിശോധന കർ‍ശനമാക്കി തുടങ്ങിയത്. ശരീരത്തിലെ ബ്ലഡ് ആൽ‍ക്കഹോൾ‍ കണ്ടന്റ് 21 മില്ലിഗ്രാമിന് മുകളിലാണെങ്കിൽ‍ ഇവരെ സർ‍വീസിൽ‍ നിന്നും നീക്കം ചെയ്യുമെന്നാണ് റെയിൽ‍വേയുടെ ചട്ടം. നോർ‍ത്തേണ്‍ റെയിൽ‍വേയിലാണ് ലോക്കോ പൈലറ്റുമാർ‍ ഇത്തരത്തിൽ‍ ചട്ടം ലംഘിക്കുന്നതെന്നും റിപ്പോർ‍ട്ടുകൾ‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച രാജ്യസഭയിൽ പ്രസംഗിക്കവേയാണ് അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്.

article-image

്ിു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed