കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ തറ വൃത്തിയാക്കാന്‍ ഇനി ഗോ മൂത്രം
കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ തറ വൃത്തിയാക്കാന്‍ ഇനി ഗോ മൂത്രം ഉപയോഗിക്കും. ഫിനൈലിന് പകരം പശുവിന്‍റെ മൂത്രത്തില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഗോനൈലാകും ഉപയോഗിക്കുക. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി മേനക ഗാന്ധിയാണ് ആശയത്തിന് പിന്നില്‍. പ്രതിവര്‍ഷം 20 ലക്ഷം രൂപയുടെ ഫിനൈയില്‍ ആണു സര്‍ക്കാര്‍ ഓഫീസുകളില്‍ ഉപയോഗിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ജീവനക്കാര്‍ക്കും ഉത്പന്നങ്ങള്‍ വില്‍ക്കുന്ന കേന്ദ്രീയ ഭണ്ഡാര്‍ സഹകരണ സംഘം വഴിയാകും ഗൊനൈല്‍ വില്‍ക്കുക. ഗൊനൈല്‍ ഉല്‍പാദകരായ ഹോളി കൗ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുമായി അധികൃതര്‍ ചര്‍ച്ച നടത്തിക്കഴിഞ്ഞു. പെര്‍ഫ്യൂം മാത്രമാകും ഗോനൈലില്‍ ചേര്‍ക്കുന്ന ഏക രാസവസ്തുവെന്നു ഹോളി കൗ ഫൗണ്ടേഷന്‍.

