ഉത്തർപ്രദേശിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു; 10 പേർക്ക് പരിക്ക്
ഷീബ വിജയൻ
ലക്നോ: ഉത്തർപ്രദേശിലെ ഉന്നാവിൽ ബസ് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ ദരുണമായ അപകടത്തിൽ ആറ് പേർ മരണപ്പെട്ടു. അപകടത്തിൽ പത്ത് യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്.
തിങ്കളാഴ്ച ആഗ്ര-ലക്നോ എക്സ്പ്രസ് വേയിലാണ് നാടിനെ നടുക്കിയ ഈ അപകടം സംഭവിച്ചത്. അമിതവേഗതയിലായിരുന്ന ബസ് ഡ്രൈവർക്ക് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിലേക്ക് മറിയുകയുമായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഡൽഹിയിൽ നിന്നും ബിഹാറിലേക്ക് യാത്രക്കാരുമായി പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി ലക്നോ ട്രോമ സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നിസാര പരിക്കുകളുള്ള മറ്റ് യാത്രക്കാർ സമീപത്തുള്ള വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. അപകടവിവരമറിഞ്ഞ് പോലീസ് ഉടനടി സ്ഥലത്തെത്തുകയും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു. മരണപ്പെട്ടവർ ബിഹാർ സ്വദേശികളാണെന്നാണ് കരുതുന്നത്, എന്നാൽ ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ോേ്ോേോേോേ

