ഇന്ധനവില വർദ്ധനവ്: ആഭ്യന്തര സർവീസുകളും വെട്ടിക്കുറച്ച് എയർ ഇന്ത്യ
ഷീബ വിജയൻ
റെക്കോർഡ് ഇന്ധനവില വർദ്ധനവിനെ തുടർന്ന് അന്താരാഷ്ട്ര സർവീസുകൾക്ക് പിന്നാലെ തങ്ങളുടെ ആഭ്യന്തര വിമാന സർവീസുകളിലും എയർ ഇന്ത്യ താൽക്കാലികമായി കുറവ് വരുത്തുന്നു. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മൂന്ന് മാസക്കാലയളവിൽ തിരഞ്ഞെടുത്ത ചില ആഭ്യന്തര റൂട്ടുകളിലെ സർവീസുകളുടെ എണ്ണമാണ് കമ്പനി പുനഃക്രമീകരിക്കുന്നത്. വിപണിയിലെ ആവശ്യകതയും ഇന്ധനവിലയിലെ സ്ഥിരതയും നിരീക്ഷിച്ച ശേഷം മാത്രമേ സർവീസുകൾ പഴയപടിയാക്കൂ എന്ന് വ്യക്തമാക്കിയ എയർ ഇന്ത്യ, യാത്ര തടസ്സപ്പെടുന്നവർക്ക് പകരം യാത്രാസൗകര്യമോ സൌജന്യമായി തീയതി മാറ്റാനുള്ള അവസരമോ അല്ലെങ്കിൽ ടിക്കറ്റ് തുക പൂർണ്ണമായി റീഫണ്ടോ നൽകുമെന്നും അറിയിച്ചിട്ടുണ്ട്.
hjkjkhjkhhjk

