പ്രധാനമന്ത്രിയെ കണ്ട് മുഖ്യമന്ത്രി; വി.ഡി. സതീശൻ്റെ ആദ്യ ഔദ്യോഗിക കൂടിക്കാഴ്ച അവസാനിച്ചു
ഷീബ വിജയൻ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ കൂടിക്കാഴ്ച നടത്തി. രാവിലെയോടെ സേവാതീർത്ഥിൽ വെച്ചായിരുന്നു ഈ സുപ്രധാന കൂടിക്കാഴ്ച. കേരളത്തിൻ്റെ വികസന പദ്ധതികളും വിവിധ ആവശ്യങ്ങൾക്കായുള്ള കേന്ദ്രസഹായവും കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചാവിഷയങ്ങളായി.
കേരളത്തിന് ഏറെ നിർണായകമായ എയിംസ് (AIIMS), മെട്രോ റെയിൽ രണ്ടാം ഘട്ടം, റെയിൽവെ വികസനം, വിഴിഞ്ഞം ഉൾപ്പെടെയുള്ള തുറമുഖ വികസനം തുടങ്ങിയ വിവിധ വികസന പദ്ധതികളെക്കുറിച്ചും അതിനുള്ള കേന്ദ്ര അനുമതികളെക്കുറിച്ചും ഇരുനേതാക്കളും സംസാരിച്ചതായാണ് വിവരം. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി. സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തുന്ന ആദ്യ ഔദ്യോഗിക കൂടിക്കാഴ്ചയാണിത്.
ഡൽഹി സന്ദർശനത്തിൻ്റെ ഭാഗമായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നുണ്ട്. തുടർന്ന് ബുധനാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും അദ്ദേഹം നേരിൽ കാണും. കേരളത്തിൻ്റെ സാമ്പത്തികാവസ്ഥയും സുരക്ഷാ പ്രൊജക്ടുകളും കേന്ദ്രമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.
ോേേേോ്ോേ

