ഭാരത രത്ന: വിവാദങ്ങൾ കത്തിപ്പടരുന്നു


ഭാരത രത്ന പുരസ്കാരത്തെ കുറിച്ചുള്ള വിവാദങ്ങൾ ഒടുങ്ങുന്നില്ല! ഏറ്റവും ആദ്യം ഭാരത രത്ന ലഭിക്കേണ്ട കായികതാരം ഹോക്കി ഇതിഹാസം ധ്യാന്‍ചന്ദാണെന്ന പ്രസ്താവനയുമായി മില്‍ഖാ സിങ്‌ രംഗത്തെത്തി. സച്ചിന്‌ മുമ്പേ ധ്യാന്‍ചന്ദിന്‌ അവാര്‍ഡ്‌ ലഭിക്കേണ്ടതായിരുന്നു. സച്ചിന്‌ നല്‍കിയതില്‍ അപാകതയില്ലെന്ന്‌ പറഞ്ഞ മില്‍ഖാ സിങ്‌ അതുവഴി മറ്റ്‌ കായികതാരങ്ങള്‍ക്കും ഭാരത രത്നയിലേക്കുള്ള വാതില്‍ തുറന്നതായും പറഞ്ഞു.

ധ്യാന്‍ചന്ദിന്‌ ഭാരതരത്ന നല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ നേരത്തെയും മില്‍ഖ സിങ്‌ രംഗത്ത്‌ വന്നിരുന്നു. ഇന്ത്യയ്‌ക്ക് മൂന്ന്‌ ഒളിംപിക്‌സ് മെഡലുകള്‍ നേടിക്കൊടുത്ത ധ്യാന്‍ചന്ദിന്‌ ഭാരത രത്ന നല്‍കണമെന്ന്‌ കഴിഞ്ഞ വര്‍ഷം ഡിസംബറിലും അദ്ദേഹം ആവശ്യം ഉന്നയിച്ചിരുന്നു. പറക്കും സിങ്‌ എന്നറിയപ്പെടുന്ന മില്‍ഖാ സിങ്‌ രാജ്യം ആദരിക്കുന്ന കായിക താരങ്ങളില്‍ പ്രധാനിയാണ്‌.

അതേസമയം പത്മ പുരസ്‌ക്കാരത്തിനായി പ്രതിഷേധിച്ച സൈന നെഹ്‌വാളിന്റെ നടപടിയെ മില്‍ഖാ സിങ്‌ രൂക്ഷമായി വിമര്‍ശിച്ചു. പ്രതിഷേധത്തിലൂടെ പത്മഭൂഷന്‍ പുരസ്‌ക്കാരത്തിന്‌ ശിപാര്‍ശ നേടിയ സൈനയുടെ നടപടി അപഹാസ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed