നവവരനും വധുവിന്റെ പിതാവും കാറപകടത്തിൽ മരിച്ചു


നാലു ദിവസം മുമ്പ്‌ വിവാഹിതരായ ദമ്പതികളെ വധുവിന്റെ വീട്ടിലേക്ക്‌ കൊണ്ടുവരുന്നതിനിടെയുണ്ടായ വാഹനാപകടത്തിൽ നവവരനും വധുവിന്റെ പിതാവും മരിച്ചു. വധുവിനും അമ്മയ്ക്കും ഗുരുതരമായി പരിക്കേറ്റു. ഇടുക്കി വണ്ടിപ്പെരിയാറിൽ വി എം എ ബേക്കറി ഉടമ പുതുമനയിൽ മുഹമ്മദ്‌ ബഷീർ (55), മകളുടെ ഭർത്താവ്‌ തിരൂർ കുഴുക്കയ്യിൽ റംലാ മൻസിലിൽ സെയ്തലവിയുടെ ഷംനാസ്‌ ബാബു (31) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചതിരിഞ്ഞ്‌ 1.30 ഓടെ എം സി റോഡിൽ കീഴില്ലത്ത്‌ വച്ചായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന നിസാൻ സണ്ണികാർ നിർത്തിയിട്ടിരുന്ന ടാങ്കർലോറിയിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വധു ഷറിൻ ബഷീർ (25), മാതാവ്‌ മലിഹ (44) എന്നിവരെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വ്യാഴാഴ്ച കാഞ്ഞിരപ്പള്ളിയിൽവച്ചായിരുന്നു വിവാഹം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed