കെ.എം മാണിയെ ജയിലിലയക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന: കേരള കോണ്‍ഗ്രസ്(എം)
കെ.എം മാണിയെ ജയിലിലയക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തുന്നതായി കേരള കോണ്‍ഗ്രസ്(എം) സ്‌റ്റിയറിംഗ് കമ്മറ്റി യോഗത്തില്‍ രൂക്ഷ വിമര്‍ശനം. ബാര്‍ കേസില്‍ വിജിലന്‍സ് അന്വേഷണം നീട്ടുന്നതില്‍ ദുരൂഹതയുണ്ടെന്നും യോഗം ആരോപിച്ചു. വിഷയത്തില്‍ എല്ലാ എം.എല്‍.എമാരും ചേര്‍ന്ന് ഉചിതമായ നടപടി സ്വീകരിക്കാന്‍ തീരുമാനമായി. ഒടുവില്‍ യോഗം തുടര്‍ ചര്‍ച്ചകളിലേയ്‌ക്ക് നീളുന്നത് കെ.എം മാണി ഇടപെട്ട് വിലക്കുകയായിരുന്നു.
സര്‍ക്കാറിന്റെ റബ്ബര്‍ സംഭരണം ഫലപ്രദമല്ലെന്നും യോഗം വിലയിരുത്തി. ബാര്‍ കോഴയാരോപണത്തില്‍ കേരളാ കോണ്‍ഗ്രസ് നിയമിച്ച അന്വേഷണ സമിതിയുടെ തെളിവെടുപ്പ് ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും യോഗത്തിന് ശേഷം സി.എഫ് തോമസ് പറഞ്ഞു.

