കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു


കുനോ നാഷണല്‍ പാര്‍ക്കില്‍ ജനിച്ച ചീത്തക്കുഞ്ഞുങ്ങളില്‍ ഒന്ന് ചത്തു. ആരോഗ്യകാരണങ്ങളാലാണ് ചീറ്റ ചത്തതെന്നാണ് വിവരം. ജനിച്ച് രണ്ടുമാസം പ്രായമായ കുഞ്ഞുങ്ങളില്‍ ഒന്നാണ് ചത്തത്. മരണകാരണം കൃത്യമായി കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതര്‍.

അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ ചീറ്റ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.

ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്ട് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എട്ടു ചീറ്റുകളെ പൂനയില്‍ എത്തിച്ചത്. ഇങ്ങനെ, ആദ്യ ബാച്ചില്‍ എട്ട് ചീറ്റകളും രണ്ടാം ബാച്ചില്‍ പന്ത്രണ്ട് ചീറ്റകളുമാണ് ഇന്ത്യയിലെത്തിയത്. നമീബിയയില്‍ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകള്‍ക്ക് പേരുകളും ഇട്ടിരുന്നു.

article-image

asddasads

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed