റിജിജുവിനെ നീക്കി: അര്‍ജുന്‍ റാം മേഘ്‌വാള്‍ പുതിയ നിയമമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജിജുവിനെ സ്ഥാനത്തുനിന്നും നീക്കി. റിജിജുവിന് പകരം അര്‍ജുന്‍ റാം മേഘ്‌വാള്‍ നിയമ മന്ത്രാലയത്തിന്‍റെ സ്വതന്ത്ര ചുമതല വഹിക്കും. രാജസ്ഥാനിലെ ബിക്കാനീറില്‍ നിന്നുള്ള എംപിയാണ് മേഘ്‌വാള്‍.
പുനഃസംഘടനയുടെ ഭാഗമായാണ് മാറ്റം എന്നാണ് വിശദീകരണം. നിയമമന്ത്രി സ്ഥാനത്തിന് പകരമായി റിജിജുവിന് ഭൗമശാസ്ത്ര മന്ത്രാലയത്തിന്‍റെ ചുമതല നല്‍കിയിട്ടുണ്ട്.
CXZXZ