പീഡനക്കേസ്; തമി‍ഴ്നാട് മന്ത്രിയുടെ മരുമകന്‍ അറസ്റ്റില്‍


പീഡനപരാതിയില്‍ തമിഴ്നാട് ദേവസ്വം മന്ത്രി പി.കെ.ശേഖർ ബാബുവിന്റെ മരുമകൻ സതീഷ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാരോപിച്ച് യുവതിയാണ് പരാതി നല്‍കിയിരുന്നത്. സതീഷ് കുമാറുമായി തനിക്ക് 4 വർഷത്തെ ബന്ധമുണ്ടെന്നും വഞ്ചിച്ചെന്നും ആരോപിച്ച് 2018ൽ ഒട്ടേരി പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റ്. 2022 മേയ് മുതൽ സതീഷ് ഒളിവിലായിരുന്നു. പിന്നാലെ, ഇയാൾക്കെതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. സ്ഥിരം കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടയാളാണ് സതീഷെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തത് തന്‍റെ പിതാവിന്റെ നിർദ്ദേശത്തിലാണെന്ന് ആരോപിച്ച് സതീഷിന്റെ ഭാര്യയും ശേഖർബാബുവിന്റെ മകളുമായ ജയകല്യാണി രംഗത്തെത്തി. സതീഷുമായുള്ള പ്രണയവിഹാത്തില്‍ ശേഖർ ബാബുവിന് എതിര്‍പ്പായിരുന്നെന്നും അവര്‍ പറഞ്ഞു.

article-image

DFGDFGFV

You might also like

  • Straight Forward

Most Viewed