യുപിയിൽ ക്രിസ്മസ് അവധിയില്ല; വാജ്‌പേയി ജന്മശതാബ്ദി ആഘോഷിക്കാൻ നിർദേശം
ഷീബ വിജയൻ
ലഖ്‌നൗ: ഉത്തർപ്രദേശിൽ ഇക്കുറി സ്കൂളുകൾക്ക് ക്രിസ്മസ് അവധി ഉണ്ടായിരിക്കില്ലെന്ന് സർക്കാർ പ്രഖ്യാപിച്ചു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 25-ന് സ്കൂളുകൾ പ്രവർത്തിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. അന്നേ ദിവസം സ്കൂളുകളിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിക്കണമെന്നും വിദ്യാർത്ഥികളുടെ ഹാജർ നിർബന്ധമാണെന്നും അധികൃതർ വ്യക്തമാക്കി.
കേരളം, രാജസ്ഥാൻ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ക്രിസ്മസ് പ്രമാണിച്ച് ദീർഘകാല അവധി നൽകുമ്പോഴാണ് യുപി സർക്കാരിന്റെ ഈ വേറിട്ട നീക്കം. മുൻ വർഷങ്ങളിൽ ഉത്തർപ്രദേശിലും ക്രിസ്മസിന് അവധി നൽകിയിരുന്നു.
sdfzdfsads
