സുവര്‍ണ ക്ഷേത്രത്തിന് സമീപത്ത് സ്ഫോടനം, അഞ്ച് പേര്‍ അറസ്റ്റിലായെന്ന് പൊലീസ്


പഞ്ചാബിലെ അമൃത്സര്‍ സുവര്‍ണ ക്ഷേത്രത്തിനു സമീപം പുലര്‍ച്ചെ ഒരു മണിക്ക് സ്‌ഫോടനം നടന്നതായി സ്ഥിരീകരണം. ഹെറിറ്റേജ് സ്ട്രീറ്റിലാണ് തീവ്രത കുറഞ്ഞ സ്‌ഫോടനമുണ്ടായത്. സംഭവത്തില്‍ അഞ്ച് പേരെ പഞ്ചാബ് പൊലീസ് അറസ്റ്റു ചെയ്തു. പഞ്ചാബ് പൊലീസും എന്‍ഐഎയും ഫോറന്‍സിക് തെളിവുകള്‍ ശേഖരിച്ചു. ലഭിച്ച തെളിവുകള്‍ പ്രകാരം ഹെല്‍ത്ത് ഡ്രിങ്കുകളുടെ കാനില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച് ഉപേക്ഷിച്ചതായാണ് പൊലീസ് നിഗമനം.

മെയ് ആറിനും കഴിഞ്ഞ തിങ്കളാഴ്ചയും ഇവിടെ സ്‌ഫോടനങ്ങള്‍ നടന്നിരിന്നു. തിങ്കളാ‍ഴ്ച്ചത്തെ സ്ഫോടനത്തില്‍ ഓട്ടോയില്‍ സഞ്ചരിച്ച ആറ് പെണ്‍കുട്ടികള്‍ക്ക് സാരമല്ലാത്ത പരിക്കേറ്റിരിന്നു.

article-image

ZzXZXZxz 

You might also like

  • Straight Forward

Most Viewed