4,999 യൂട്യൂബ് ലിങ്കുകൾ ബ്ലോക്ക് ചെയ്‌ത് കേന്ദ്രം


ഇന്ത്യയിൽ ഇതുവരെ 4,999 യൂട്യൂബ് ലിങ്കുകൾ ബ്ലോക്ക് ചെയ്‌ത് കേന്ദ്ര സർക്കാർ. ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം വെള്ളിയാഴ്ച ഈ വിവരം രേഖാമൂലം രാജ്യസഭയെ അറിയിച്ചു. വ്യക്തിഗത യൂട്യൂബ് വീഡിയോകളും ചാനലുകളും ബ്ലോക്ക് ചെയ്‌തതിൽ ഉൾപ്പെടുന്നു. 2009ലെ ഇൻഫർമേഷൻ ടെക്‌നോളജി നിയമങ്ങൾക്ക് കീഴിലാണ് ഈ ഉത്തരവുകൾ പാസാക്കിയത്. 2023 മാർച്ച് പത്ത് വരെ 974 സോഷ്യൽ മീഡിയ ലിങ്കുകൾ, അക്കൗണ്ടുകൾ, ചാനലുകൾ, പേജുകൾ, ആപ്പുകൾ, വെബ് പേജുകൾ, വെബ്‌സൈറ്റുകൾ മുതലായവ ബ്ലോക്ക് ചെയ്തിരുന്നു. 2000 ലെ ഇൻഫർമേഷൻ ടെക്‌നോളജി ആക്‌ട് സെക്ഷൻ 69A പ്രകാരമായിരുന്നു ബ്ലോക്ക് ചെയ്തത്. 

ഇന്ത്യയുടെ പ്രതിരോധം, ദേശീയ സുരക്ഷ, വിദേശരാജ്യങ്ങളുമായോ പൊതുജനങ്ങളുമായോ ഉള്ള സൗഹൃദബന്ധം തുടങ്ങിയ ഉള്ളടക്കത്തിൽ പ്രശ്നങ്ങൾ കണ്ടെത്തിയാൽ അത് തടയാനുളള അധികാരം കേന്ദ്ര സർക്കാരിനുണ്ട്. 69A ഉത്തരവുകൾ ആവശ്യമാണോ എന്ന് പരിശോധിക്കാൻ രണ്ട് മാസത്തിലൊരിക്കലെങ്കിലും ഒരു അവലോകന സമിതി യോഗം ചേരേണ്ടതായുണ്ട്. 2014 മുതൽ പാസാക്കിയ 32,325 ഉത്തരവുകളിൽ ഒന്നുപോലും റിവ്യൂ കമ്മിറ്റി റദ്ദാക്കിയിട്ടില്ല.

article-image

dgdfxg

You might also like

Most Viewed