അച്ഛന് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ലെന്ന് ലാലുവിന്റെ മകൾ

സിബിഐക്കെതിരെ ലാലു പ്രസാദ് യാദവിന്റെ മകൾ രോഹിണി ആചാര്യ. തന്റെ പിതാവിനെ തുടർച്ചയായി ബുദ്ധിമുട്ടിക്കുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ആരെയും വെറുതെ വിടില്ല. കാലം വളരെ ശക്തിയുള്ളതാണ്. ഡൽഹയിലെ കസേര ചലിപ്പിക്കാന്‍ ശേഷിയുള്ള ആളാണ് തന്റെ പിതാവെന്നും രോഹിണി ട്വിറ്ററിൽ കുറിച്ചു.
അതേസമയം, റെയിൽവേ ഭൂമി അഴിമതി കേസിൽ സിബിഐ ലാലു പ്രസാദ് യാദവിനെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് ചോദ്യം ചെയ്യാനായി സിബിഐ ലാലുവിന്റെ വസതിയിലെത്തിയത്. ലാലു പ്രസാദ് യാദവ്, ഭാര്യ റാബ്രി മകൾ മിസ ഭാരതി എന്നിവർ ഉൾപ്പടെ 16 പേരാണ് കഴിഞ്ഞ ഒക്ടോബറിൽ സിബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിപ്പട്ടികയിൽ ഉള്ളത്. കഴിഞ്ഞദിവസം മുന്‍ ബീഹാർ മുഖ്യമന്ത്രികൂടിയായിരുന്ന റാബ്രി ദേവിയെ സിബിഐ ചോദ്യം ചെയ്തിരുന്നു. റെയിൽവേ മന്ത്രിയായിരുന്ന കാലത്ത് നിയമനങ്ങൾക്ക് കൈക്കൂലിയായി ഭൂമി എഴുതി വാങ്ങി എന്നാണ് സിബിഐ ആരോപണം.
5e56e6