ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ മീറ്റിങ് നാളെ നടക്കും

ഇന്ത്യൻ സ്കൂൾ വാർഷിക ജനറൽ മീറ്റിങ് നാളെ ഇന്ത്യൻ സ്കൂൾ റിഫ കാമ്പസ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. ആന്വൽ ജനറൽ മീറ്റിങ്ങും തെരഞ്ഞെടുപ്പും നടത്തുന്നതിനുള്ള അംഗീകാരത്തിനായി സ്കൂൾ മന്ത്രാലയത്തിന് അപേക്ഷ നൽകിയതായും എ.ജി.എം നടത്താൻ മന്ത്രാലയം നിർദേശം നൽകിയതായം ഭരണസമിതി അറിയിച്ചു.
നിലവിലെ ബോർഡിന്റെ കാലാവധി മൂന്നുവർഷത്തേക്കുകൂടി നീട്ടാനോ ഇലക്ട്രോണിക് വോട്ടിങ്ങിലൂടെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നിർദേശം അനുവദിച്ച് 2020 നവംബർ 24ന് വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് സ്കൂളിന് നിർദേശം ലഭിച്ചിരുന്നു. തുടർന്ന് ഭരണസമിതി എ.ജി.എമ്മും ഇ.സിയിലേക്കുള്ള തെരഞ്ഞെടുപ്പും സുരക്ഷിതവും നീതിയുക്തവുമായ രീതിയിൽ നടത്താനുള്ള സാഹചര്യം സാധ്യമാകുന്നതുവരെ നിലവിലെ ഭരണസമിതി തുടരാൻ തീരുമാനിക്കുകയായിരുന്നു.
ഇതിനെതിരെ ഒരു രക്ഷിതാവ് ബഹ്റൈനിലെ സുപ്രീം അഡ്മിനിസ്ട്രേറ്റിവ് കോടതിയെ സമീപിച്ചെങ്കിലും കോടതി കേസ് തള്ളിയിരുന്നു. എ.ജി.എമ്മും തെരഞ്ഞെടുപ്പും നടത്തുന്നതിന് അംഗീകാരം തേടി സ്കൂൾ കഴിഞ്ഞ സെപ്റ്റംബറിൽ വീണ്ടും മന്ത്രാലയത്തിന് അപേക്ഷ നൽകിയതിനെത്തുടർന്നാണ് അനുമതി ലഭിച്ചതെന്നും ഭരണസമിതി വ്യക്തമാക്കി.
ghhfggh